കോട്ടയം: കുഴിമറ്റത്ത് വീട്ടിനുള്ളിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒാർത്തഡോക്സ് സഭ വൈദികനെതിരെ ഭർത്താവിെൻറ മൊഴി. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി. വർഗീസിെൻറ ഭാര്യ ഷൈനിയെയാണ് (47) കഴിഞ്ഞ ദിവസം െപാള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് ഭർത്താവിനെ ചോദ്യംചെയ്തതോടെയാണ് ഒാർത്തഡോക്സ് സഭയിലെ വൈദികനുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നെന്ന് െമാഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വൈദികനെ വെള്ളിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. എട്ടുമാസം മുമ്പ് വൈദികൻ ഷൈനിയുടെ കൈയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഈ പണം ഉപയോഗിച്ച് വൈദികൻ കാർ വാങ്ങിയിരുന്നതായാണ് റെജി പറയുന്നത്. ഈ പണം ഷൈനിക്ക് വൈദികൻ തിരികെ നൽകി. എന്നാൽ, ഇതറിഞ്ഞ ഭർത്താവ് വൈദികനുമായുള്ള ബന്ധത്തെ ചോദ്യം ചെയ്താണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. ഇതിനിടെ ഇവർ നേരേത്ത പലതവണ ആത്മഹത്യശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള വാക്തർക്കവും വഴക്കുമായിരുന്നു ഇതിന് പിന്നില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.