ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ ഈമാസം 14ന് ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന ഹിജ്‌റ സെമിനാറിന് സ്വാഗതസംഘം രൂപവത്കരിച്ചു. 'മൂസ നബിയും സമകാലിക ഇന്ത്യൻ സമൂഹവും' വിഷയത്തിൽ വൈകീട്ട് ഏഴിന് നടക്കുന്ന സെമിനാറിൽ വിവിധ സംഘടന നേതാക്കൾ സംബന്ധിക്കും. അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.പി. യൂനുസ്, ജില്ല സെക്രട്ടറി എം. സൈഫുദ്ദീൻ, ഏരിയ പ്രസിഡൻറ് പി.എസ്. അഷ്‌റഫ്, പി.എ.എം. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. പി.എസ്. അബ്ദുൽ ഹക്കീം ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: എ.എം.എ. സമദ് (ചെയ.), എം. സൈഫുദ്ദീൻ (വൈ.ചെയ.), പി.എ.എം. ഇബ്രാഹിം (ജന.കൺ.), പി.എസ്. അബ്ദുൽ കരീം (അസി.കൺ.). പ്രോഗ്രാം കമ്മിറ്റി: അർഷദ് പി. അഷ്‌റഫ് (കൺ.), കെ.പി. ബഷീർ, എം.എസ്.എ. റസാഖ് (അംഗങ്ങൾ). റിസപ്ഷൻ: കെ.കെ. സാദിഖ് (കൺ.), നാസർ ബിലാൽ, അമീൻ, എം.എസ്. ഇജാസ് (അംഗങ്ങൾ). പ്രതിനിധി: പി.എ. മുഹമ്മദ് യൂസുഫ് (കൺ.), ജവാദ് കബീർ, അൻസാർ അലി, സാറ ടീച്ചർ, മറിയം സാദിഖ് (അംഗങ്ങൾ). പബ്ലിസിറ്റി: ഷഹീർ കരുണ (കൺ.), യൂസുഫ് ഹിബ, ഹസീബ് വെളിയത്ത് (അംഗങ്ങൾ). സ്റ്റേജ്, ഹാൾ, ലൈറ്റ് ആൻഡ് സൗണ്ട്: സക്കീർ കറുകാഞ്ചേരി (കൺ.), കെ.എസ്. നിസാർ, പി.എച്ച്. ഷറഫുദ്ദീൻ, പി.എഫ്. ഷറഫുദ്ദീൻ, അബ്ദുൽ അസീസ് വഞ്ചാങ്കൽ. പബ്ലിക് റിലേഷൻ: കെ.എ. സമീർ (കൺ.), കെ.എ. സാജിദ്, ഇ.എസ്. യാസിർ, അൻവർ ബാഷ (അംഗങ്ങൾ). വളൻറിയർ: ഷെരീഫ് (കൺ.), എൻ.എം. ഷെരീഫ്, എസ്.കെ. നൗഫൽ, കെ.യു. സിയാദ്, നസീമ യൂസുഫ്, ഹസീന ടീച്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.