Posted On
date_range Updated On
date_range ഈരാറ്റുപേട്ടയിൽ അധ്യാപകന്റെ ഇടിയേറ്റ് കുട്ടിയുടെ തോളെല്ലിന് പൊട്ടൽ
ഈരാറ്റുപേട്ട: അധ്യാപകന്റെ മർദനമേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. കാരക്കാട് എം.എം.എം.യു.എം യു.പി സ്കൂൾ വിദ്യാർഥിയെയാണ് പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് പരീക്ഷക്കിടെയാണ് സംഭവം. അധ്യാപകനോട് സംശയം ചോദിച്ചതിനെ തുടർന്ന് അധ്യാപകൻ കുട്ടിയുടെ തോളിൽ ഇടിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറേ പരിശോധനയിൽ തോളെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി.
മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.