പയസ് ജേക്കബ്

കോട്ടയത്ത് വൻ ലഹരി വേട്ട; ഏഴ് കിലോ കഞ്ചാവുമായി മണിമല സ്വദേശി പിടിയിൽ

കോട്ടയം: ഏഴ് കിലോ കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും മണിമല സ്വദേശിയെ പിടികൂടി. മുമ്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബ് (50) ആണ് അറസ്റ്റിലായത്. ഒഡിഷയിൽനിന്നും ട്രെയിൻ മാർഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്.

കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി, എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവർ ചേർന്നാണ് കഞ്ചാവുമായി പയസിനെ പിടികൂടിയത്.

ഇതര സംസ്ഥാനങ്ങളിൽനിന്നും സ്ഥിരമായി വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപന നടത്തുന്ന ഇയാൾ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്.

Tags:    
News Summary - Kottayam Manimala native arrested in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.