കോട്ടയം: ദുരിതത്തിൽ വലയുന്ന കുടുംബത്തിനു സഹായഹസ്തവുമായി ജമാഅത്തെ ഇസ്ലാമി-െഎഡിയൽ റിലീഫ് വിങ് പ്രവർത്തകരെത്തി. 23 വർഷമായി തളർന്നുകിടക്കുന്ന തിരുവല്ല ചാത്തേങ്കരി വളവനാഴി കട്ടത്തറ ജോസ്, സഹോദരങ്ങളായ അന്നമ്മ, മേഴ്സി, അനിയൻ എന്നിവരെ നേരിൽകണ്ടാണ് സഹായമെത്തിച്ചത്. പ്രളയക്കെടുതിയിൽനിന്ന് രക്ഷപ്പെട്ടിട്ടും ദുരിതപ്പെരുമഴയിൽ വലയുന്ന കുടുംബത്തെക്കുറിച്ച് 'മാധ്യമം' ചൊവ്വാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. െഎ.ആർ.ഡബ്ല്യുവിന് കീഴിൽ മാറാരോഗങ്ങളിൽ വലയുന്നവരെ സഹായിക്കുന്ന പ്രത്യേക വിഭാഗത്തിെൻറ സേവനം ഉപയോഗപ്പെടുത്തിയാവും ജോസിെൻറയും കുടുംബത്തിെൻറയും പരിരക്ഷ ഉറപ്പാക്കുന്നത്. കുടുംബത്തിന് ഭക്ഷ്യധാന്യങ്ങളും സാധനസാമഗ്രികളും എത്തിച്ചു. പ്രളയത്തിൽ മുങ്ങിയ കോമേങ്കരി പാടശേഖരത്തിനും ആറിനും ഇടയിലെ ഒാലമേഞ്ഞ ചെറുകുടിലിലാണ് ജോസ്, സഹോദരിമാരായ അന്നമ്മ, മേഴ്സി എന്നിവരുടെ താമസം. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. നൗഷാദ്, സെക്രട്ടറി പി.യു. നെസീർ, െഎ.ആർ.ഡബ്ല്യു അംഗം കെ.എ. അനീസുദ്ദീൻ, പി.എ. ഹനീസ്, പി.എസ്. ഷാജുദ്ദീൻ, അൽത്വാഫ് സലാം, താജ് ആരമല, ഇബ്രാഹിം, മിർസ, വസിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശം സന്ദർശിച്ചത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽനിന്ന് എത്തിയവർക്കായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് എതിർവശത്തെ അൽ-ഇഹ്സാൻ ഇസ്ലാമിക് സെൻറർ, െഎ.സി.ഒ നഴ്സറി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നും പ്രളയബാധിതമേഖലയിൽ നേരിെട്ടത്തിയുമാണ് സേവനങ്ങൾ നിർവഹിച്ചത്. ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങിയവരുടെ ആവശ്യങ്ങളറിഞ്ഞ് സഹായം എത്തിക്കുന്നുമുണ്ട്. നിർധനകുടുംബങ്ങളുടെ പുനരധിവാസ സാധ്യതകളും സംഘം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.