മാതൃകാപ്രവർത്തനത്തിലൂടെ ജോസിന്​ അംഗീകാരം

കടുത്തുരുത്തി: . തുരുത്തിപ്പിള്ളി സ​െൻറ് ജോര്‍ജ് എൽ.പി സ്‌കൂൾ അധ്യാപകൻ സി. ജോസിനാണ് പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കിട്ടിയത്. മൂന്നുവര്‍ഷം മുമ്പാണ് തുരുത്തിപ്പിള്ളി സ്‌കൂളിലെത്തുന്നത്. സ്‌കൂള്‍ വളപ്പിലെ പച്ചക്കറി, വാഴ കൃഷി, വിദ്യാര്‍ഥികള്‍ക്ക് വായനശീലം വളര്‍ത്താനുള്ള സ്‌കൂള്‍ ലൈബ്രറി, പ്രദേശത്തെ യാത്രാസൗകര്യത്തെ മറികടക്കാന്‍ സ്‌കൂളിന് സ്വന്തമായി ബസ്, ചികിത്സസഹായം, സജീവമായ പി.ടി.എ, കാര്‍ഷിക പരിപാടികള്‍ തുടങ്ങി നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കിയത്. വിവിധ സാഹചര്യങ്ങളില്‍നിന്നുമെത്തുന്ന വിദ്യാര്‍ഥികളെ പാഠ്യ-പാഠ്യേതര രംഗത്ത് മികവുറ്റവരാക്കാന്‍ നടത്തിയ ശ്രമം ജനശ്രദ്ധയാകര്‍ഷിച്ചു. ഭാര്യ: കൂത്താട്ടുകുളം വടകര ലിറ്റില്‍ ഫ്ലവർ ഹൈസ്‌കൂള്‍ അധ്യാപിക ഡീഷ. മക്കൾ: അക്ഷയ, അക്ഷയ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.