പത്തനംതിട്ട: ജില്ലയിലെ വെള്ളപ്പൊക്കം ഡാമുകൾ തുറന്നതുകൊണ്ടെല്ലന്ന് വാദിക്കുേമ്പാഴും ശബരിമല പമ്പയിലുണ്ടായ നാശം എന്തുകൊെണ്ടന്നതിന് മറുപടിയില്ലാതെ അധികൃതർ കുഴങ്ങുന്നു. കക്കി, പമ്പ ഡാമുകൾക്ക് താഴ്ഭാഗമാണ് പമ്പ ത്രിവേണി. വെള്ളപ്പൊക്കം ജില്ലയിൽ ഏറ്റവും വലിയ നാശം വിതച്ചത് പമ്പ ത്രിവേണിയിലാണ്. ഡാമുകൾ തുറന്ന് രണ്ടു മണിക്കൂറിനകം ത്രിവേണിയിൽ വെള്ളം ഉയർന്നുതുടങ്ങിയിരുന്നു. കക്കി, പമ്പ ഡാമുകളുമായി നാല് കിലോമീറ്റർ ദൂരം മാത്രമാണ് പമ്പ ത്രിവേണിക്കുള്ളത്. ആഗസ്റ്റ് ഒമ്പതിനാണ് രണ്ട് ഡാമുകളും തുറന്നത്. ആദ്യദിവസം ഷട്ടറുകൾ മൂന്നിഞ്ച്മാത്രം തുറന്ന കക്കി ഡാം 12ന് അഞ്ചടിയോളം ഉയർത്തിയിരുന്നു. ഇതോടെ ത്രിവേണീതടം ആകെ മുങ്ങി. 15ന് പുലർച്ചക്ക് ഷട്ടറുകൾ പത്തടിയോളം ഉയർത്തി ഇതോടെ ഉണ്ടായ വെള്ളപ്പാച്ചിലിലാണ് 5000 പേർക്ക് ഒരേസമയം വിശ്രമിക്കാൻതക്ക വലുപ്പമുള്ള പടുകൂറ്റൻ രാമമൂർത്തി മണ്ഡപം ഉൾപ്പെടെ ഒലിച്ചുപോയത്. ഒരു ലക്ഷം ലോഡിലേറെ മണലാണ് ത്രിവേണിയിൽ അടിഞ്ഞുകൂടിയത്. മിക്ക കെട്ടിടങ്ങളുടെയും ഒന്നാംനില പൂർണമായും മണ്ണിനടിയിലായി. േക്ലാക്ക് , ടോയ്ലറ്റ് സമുച്ചയം എന്നിവയെല്ലാം മണ്ണിനടിയിലായി. മിക്ക കെട്ടിടങ്ങളും തകർന്നു. പമ്പ ഗതിമാറി കെട്ടിടങ്ങൾക്കിടയിലൂടെ ഒഴുകുന്നു. നടപ്പാലവും വാഹനങ്ങൾ കടന്നുപോയിരുന്ന പാലവും കാണാനില്ല. ഡാമുകൾക്കും പമ്പ ത്രിവേണിക്കുമിടയിൽ ഉരുൾപൊട്ടലുണ്ടായതായി അറിവിെല്ലന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. പമ്പ ത്രിവേണിയിൽ 40 അടിയോളമാണ് വെള്ളമുയർന്നത്. ഡാമുകൾ തുറക്കാതെ എത്ര പെരുമഴ പെയ്താലും ഇത്ര വലിയ വെള്ളപ്പാച്ചിൽ ത്രിവേണിയിൽ ഉണ്ടാകില്ലെന്ന് എല്ലാവർക്കുമറിയാം. പമ്പയിൽ വൻ നാശം വിതച്ച വെള്ളമാണ് കിലോമീറ്ററുകൾ താണ്ടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. 11053.49 കോടി ഘന അടി വെള്ളമാണ് ഒമ്പതുമുതൽ 22വരെ കക്കി ഡാമിൽ നിന്നുമാത്രം തുറന്നുവിട്ടത്. പമ്പയിൽനിന്ന് ഇതിെൻറ പകുതിയോളവും തുറന്നുവിട്ടു. ഇതിനുപുറമെ മൂഴിയാർ, മണിയാർ ഡാമുകളിൽനിന്നുള്ള വെള്ളവും തുറന്നുവിട്ടു. മൂഴിയാർ, മണിയാർ ഡാമുകളിലെ വെള്ളം ജനവാസ കേന്ദ്രങ്ങളിലെത്തിയശേഷമാണ് പമ്പയിൽ ചേരുന്നത്. ഇവയെല്ലാം ചേർന്നാണ് വടശ്ശേരിക്കര മുതൽ കുട്ടനാട് വരെ 1000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശം വെള്ളത്തിൽ മുക്കിയതെന്ന് വ്യക്തമാണ്. പമ്പയാറ്റിൽ വെള്ളം 40 അടിയോളം ഉയർന്നതോടെ അച്ചൻകോവിലാർ, മണിയാർ എന്നിവയിലും ജലനിരപ്പുയർന്നു. ഇൗ രണ്ട് നദികളിലും ഡാമുകളില്ല. ഇവ രണ്ടിലും ശക്തമായ മഴപെയ്തതുമൂലം ഉണ്ടായ വെള്ളപ്പാച്ചിൽ മാത്രമായിരുന്നു. അച്ചൻകോവിലാറും മണിമലയാറും ചെങ്ങന്നൂരിനടുത്താണ് പമ്പയിൽ ചേരുന്നത്. പമ്പയാറ്റിൽ വെള്ളം വളരെ ഉയർന്ന നിലയിലായതിനാൽ വെള്ളം ഒഴുകി താഴേക്ക് പോകാൻ മാർഗമില്ലാതെ പമ്പക്ക് സമാനമായ നിലയിലേക്ക് അച്ചൻകോവിലിലെയും മണിയാറിലെയും ജലനിരപ്പും ഉയരുകയായിരുന്നു. ഇതെല്ലാം മൂടിെവച്ചാണ് ഡാമുകൾ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്ന് രാജു എബ്രഹാം, വീണ ജോർജ് എന്നീ എം.എൽ.എമാരടക്കം വാദിക്കുന്നത്. -ഡി. ബിനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.