കോട്ടയം: ജില്ലയില്‍ പ്രളയക്കെടുതിയില്‍ 7122 വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ നഷ്ടമായി. മുഴുവന്‍ വിദ്യാർഥികൾക്കും രണ്ടാഴ്ചക്കുള്ളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. അരവിന്ദാക്ഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ വാള്യം ഒന്ന് പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. വൈക്കം എ.ഇ.ഒ ഓഫിസിന് കീഴിലുള്ള സ്‌കൂളുകളിലാണ് ഏറ്റവും അധികം പുസ്തകങ്ങള്‍ നഷ്ടമായത്. ഇവിടെ 4009 കുട്ടികള്‍ക്ക് പാഠപുസ്തകങ്ങൾ നഷ്ടമായി. കോട്ടയം വെസ്റ്റ്- 1183, ചങ്ങനാശ്ശേരി-793, കുറവിലങ്ങാട്-714, കോട്ടയം ഈസ്റ്റ്- 234, കാഞ്ഞിരപ്പള്ളി-108, ഈരാറ്റുപേട്ട- 48, ഏറ്റുമാനൂര്‍- 20, പാലാ -13 എന്നിങ്ങനെയാണ് മറ്റ് എ.ഇ.ഒ ഒാഫിസുകൾക്ക് കീഴിൽ പാഠപുസ്തകങ്ങള്‍ നഷ്ടമായത്. ഇതിൽ പാമ്പാടി, കറുകച്ചാല്‍ എ.ഇ.ഒ ഓഫിസുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ആറുകുട്ടികള്‍ക്ക് പുസ്തകം നഷ്ടമായി. എ.ഇ.ഒ ഓഫിസുകളിലെ അധികശേഖരത്തിൽനിന്നും ഇവ വിതരണം നടത്തി. രാമപുരം, കൊഴുവനാല്‍ എ.ഇ.ഒ ഓഫിസുകള്‍ക്ക് കീഴില്‍ പുസ്തകങ്ങള്‍ നഷ്പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രളയത്തിനും ഒാണാവധിക്കുംശേഷം സ്കൂൾ തുറന്ന ദിവസം നടത്തിയ കണക്കെടുപ്പിലാണ് ഇത് ബോധ്യമായത്. വനിത കമീഷൻ അദാലത്ത് മാറ്റിവെച്ചു കോട്ടയം: കേരള വനിത കമീഷന്‍ കോട്ടയം ജില്ല പഞ്ചായത്ത് ഹാളില്‍ തിങ്കളാഴ്ച നടത്താനിരുന്ന അദാലത്ത് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രളയമാലിന്യ ശേഖരം ഏറ്റെടുക്കാന്‍ ക്ലീന്‍ കേരള കമ്പനി േകാട്ടയം: പ്രളയ മേഖലയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ മാലിന്യ നിക്ഷേപത്തിന് സുരക്ഷിത മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൈവമാലിന്യങ്ങള്‍ അപ്പപ്പോൾ നീക്കിയിരുന്നു. വീടുകളില്‍നിന്ന് ഉള്‍പ്പെടെ പുറന്തള്ളിയതും പ്രളയ ജലത്തില്‍ ഒഴുകിവന്നിട്ടുള്ളതുമായ അജൈവ മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശേഖരിച്ചുവരുകയാണ്. തരംതിരിച്ച് സംഭരിക്കുന്ന പ്ലാസ്റ്റിക് കിറ്റുകൾ, കുപ്പികള്‍, തുണികള്‍, ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ നീക്കംചെയ്യുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കോട്ടയം നഗരസഭ, തിരുവാര്‍പ്പ്, കുറിച്ചി, അയ്മനം, തലയാഴം, ചെമ്പ്, മറവന്‍തുരുത്ത്, ടി.വി പുരം, വെച്ചൂര്‍, ഉദയനാപുരം പഞ്ചായത്തുകളില്‍ ആദ്യഘട്ട മാലിന്യനീക്കം പൂർത്തിയായി. ഹരിതകേരള മിഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.