തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വടകര അസീസി മൗണ്ട് നീർപ്പാറ ബധിര വിദ്യാലയത്തിലെ അധ്യാപകന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്. കഴിഞ്ഞ 31 വർഷമായി സ്കൂളിലെ കായികാധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന കെ.വി. ഫ്രാൻസിസാണ് അവാർഡിന് അർഹനായത്. കായിക വിദ്യാഭ്യാസത്തിൽ മാസ്റ്റർ ബിരുദധാരിയായ ഇദ്ദേഹം നിരവധി കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നിലനിർത്തുന്നതിനും ദേശീയ-സംസ്ഥാന കായിക മേളകളിൽ നിരവധി തവണ സ്കൂൾ വിജയികളാകുന്നതിന് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതേ സ്കൂളിലെ ഫിസിക്സ് അധ്യാപികയായ ഷൈനിയാണ് ഭാര്യ. മക്കൾ: ഫെമി ഫ്രാൻസിസ്, ഐറിൻ എൽസ ഫ്രാൻസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.