പ്രളയത്തിൽ പാസ്‌പോർട്ട് നഷ്​പ്പെട്ടവർക്കായി ക്യാമ്പ്

പൊൻകുന്നം: പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്തവർക്ക് പുതിയത് ലഭിക്കുന്നതിന് ക്യാമ്പ് നടത്തും. അഞ്ച്, ആറ് തീയതികളിൽ പത്തനംതിട്ട പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാകേന്ദ്രത്തിലാണ് ക്യാമ്പ് നടത്തുകയെന്ന് ആേൻറാ ആൻറണി എം.പി അറിയിച്ചു. ഏത് ജില്ലകളിൽനിന്നുള്ള അപേക്ഷകർക്കും പങ്കെടുക്കാം. ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ ആർ.പി.ഒ തിരുവനന്തപുരം തെരഞ്ഞെടുക്കണം. ഓൺലൈനായോ വെബ്‌സൈറ്റ് (www.passportindia.gov.in) മുഖേനയോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ അപേക്ഷ സമർപ്പിച്ച് എ.ആർ.എൻ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ക്യാമ്പിലെത്തണം. ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ട. പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിൽനിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംശയനിവാരണത്തിന് തിരുവനന്തപുരം പാസ്‌പോർട്ട് ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 79025 53036.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.