കോട്ടയം: സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഉൾപ്പെടെ വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. സബ്സിഡി സിലിണ്ടറിന് 30.50 രൂപയും വാണിജ്യസിലിണ്ടറിന് 47.50 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധനവില കുത്തനെ കൂട്ടിയതിനു പിന്നാലെയാണിത്. പാചക വാതകവില എണ്ണക്കമ്പനികൾ ഓരോമാസവും പുനർനിർണയിക്കുന്നതിെൻറ ഭാഗമായാണ് വില വർധന. ഇന്ധനവിലയും സിലിണ്ടർ വിലയും വർധിപ്പിച്ചതിലൂടെ സാധാരണക്കാരെൻറ നിത്യജീവിതം ദുരിതപൂർണമായി. ഇൗസാഹചര്യത്തിൽ വില വർധന അടിയന്തരമായി പിൻവലിക്കാൻ എണ്ണക്കമ്പനികൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.