പാമ്പാടിയിൽ പലചരക്ക്​ കടയിൽ ​മോഷണം; 10,000 രൂപ കവർന്നു

േകാട്ടയം: പാമ്പാടിയിൽ പലചരക്ക് കടയിൽ മോഷണം. ചില്ലറയുൾപ്പെടെ 10,000 രൂപ കവർന്നു. പാമ്പാടി പൂവത്തുങ്കൽ സ്റ്റോഴ്സിലാണ് മോഷണം നടന്നത്. മേശയും അലമാരകളും തുറന്ന് സാധനസാമഗ്രികൾ വലിച്ചുവാരിയിട്ടിരിക്കുകയാണ്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 18ഒാളം വിരലടയാളങ്ങളും മോഷ്ടാവിേൻറതെന്ന് കരുതുന്ന സ്ക്രൂ ഡ്രൈവറും സിഗരറ്റ് കുറ്റിയും കണ്ടെത്തിയതായി പാമ്പാടി എസ്.െഎ യു. ശ്രീജിത്ത് പറഞ്ഞു. നാഗമ്പടത്ത് തകർന്ന റോഡി​െൻറ ടാറിങ് തുടങ്ങി കോട്ടയം: നാഗമ്പടം റെയിൽവേ മേൽപാലത്തിനുസമീപം തകർന്ന റോഡി​െൻറ ടാറിങ് തുടങ്ങി. ശനിയാഴ്ച രാത്രിയാണ് ടാറിങ് ജോലികൾ ആരംഭിച്ചത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഏറെ സമയമെടുത്താണ് നഗരത്തിൽ പ്രവേശിച്ചതും പുറത്തേക്ക് കടന്നതും. റെയിൽവേ മേൽപാലം നിർമാണം നടക്കുന്നതിനാൽ സമീപത്തെ ഇടുങ്ങിയ വഴിയിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കനത്ത മഴയിൽ റോഡ് തകർന്നതോടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടം വിതച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് അവധിദിനത്തിൽ ടാറിങ് ജോലികൾ നടത്താൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.