കോട്ടയം: ആംഗ്ലിക്കൻ ചർച്ച് ഒാഫ് ഇന്ത്യയുടെ ഘടകമായി പ്രവർത്തിക്കുന്ന റിഫോംഡ് എപ്പിസ്കോപ്പൽ ചർച്ചിെൻറ പുതിയ ഡയോസിസായ കൃഷ്ണ ഗുണ്ടൂർ മഹായിടവകക്കുവേണ്ടി 70 പേരെ വൈദികരായി ആംഗ്ലിക്കൻ മെത്രാപ്പോലിത്ത ഡോ. സ്റ്റീഫൻ വട്ടപ്പാറ അഭിഷേകം ചെയ്തു. വിജയവാഡ മാരനാഥ വിശ്വസമാജം ഹാളിലാണ് പ്രതിഷ്ഠ ശുശ്രൂഷ നടന്നത്. 10 പേരെ പ്രസ്ബീറ്റർമാരായും 60 പേരെ ഡീക്കന്മാരായും പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രതിഷ്ഠ ശുശ്രൂഷയിൽ റിഫോംഡ് ചർച്ചിെൻറ ആർച്ച് ബിഷപ് ഡോ. വിജയരാജു, സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ജോൺ സത്യകുമാർ, ആർച്ച് ബിഷപ് ഡോ. ജോൺ രാജു നക്ക എന്നിവർ സഹകാർമികരായിരുന്നു. ആഡ്രയിലെ ഏഴ് ജില്ലകളും തെലങ്കാനയിലെ രണ്ട് ജില്ലയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മഹായിടവകയുടെ കമ്മിസറിയും നിയുക്ത ബിഷപ്പുമായി ഡോ. ടി. നഥനയേലിനെയും പ്രതിഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.