തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയിൽ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിൽ. വഴിത്തല വള്ളിക്കെട്ട് കുന്നുപുറം വീട്ടില്‍ വിജേഷാണ് (കണ്ണൻ-30) അറസ്റ്റിലായത്. ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന യുവതിയാണ് കരിങ്കുന്നം പൊലീസിൽ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. ജോലികഴിഞ്ഞ് തൊടുപുഴയില്‍നിന്ന് ബസിൽ യുവതി വഴിത്തലയില്‍ ഇറങ്ങി. ഇവിടെനിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പുറപ്പെട്ടു. തെൻറ വീട്ടിലേക്ക് കയറാത്തതിനാല്‍ സമീപവാസിയുടെ വീട്ടിലാണ് സ്‌കൂട്ടര്‍ വെക്കുന്നത്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ടോര്‍ച്ച് എടുക്കുന്നതിനിടെ വിജേഷ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ പിടിവിട്ടു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വിജേഷ് ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും യുവതി രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പൊലീസ് അന്വേഷണം നടത്തുകയും രാത്രി തന്നെ ഇയാളെ വീട്ടില്‍നിന്ന് പിടികൂടുകയുമായിരുന്നു. വഴിത്തലയില്‍ ഓട്ടോ വര്‍ക്‌ഷോപ് നടത്തുന്ന വിജേഷ് സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. യുവതി സ്ഥിരം ഇതുവഴി വരുന്നതു മനസ്സിലാക്കിയ വിജേഷ് കാത്തുനിന്ന് കയറിപ്പിടിക്കുകയായിരുന്നെന്നും പിടിയിലാകുമ്പോഴും ഇയാൾ മദ്യലഹരിയില്‍ ആയിരുന്നെന്നും കരിങ്കുന്നം പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.