കടുത്തുരുത്തി ഗവ.പോളിടെക്‌നിക് ഉദ്ഘാടനം ജൂണ്‍ എട്ടിന്

കടുത്തുരുത്തി: കേരളത്തിലെ ഏറ്റവും വിസ്തൃതവും സൗകര്യപ്രദവുമായ പോളിടെക്‌നിക് കെട്ടിട സമുച്ചയം കടുത്തുരുത്തിയില്‍ യാഥാർഥ്യമാകുന്നു. ഉദ്ഘാടനം ജൂണ്‍ എട്ടിന് വൈകുന്നേരം നാലിന് ആപ്പാഞ്ചിറയിലെ പോളിടെക്‌നിക് കോളജ് കാമ്പസില്‍ നടത്തുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ജി. സുധാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിക്ക് രൂപം നല്‍കാന്‍ ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, പ്രദേശ വാസികള്‍, പോളിടെക്‌നിക് അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ സംയുക്തയോഗം 31ന് ഉച്ചക്ക് രണ്ടിന് ആപ്പാഞ്ചിറ പോളിടെക്‌നിക് കാമ്പസില്‍ ചേരും. വാർധക്യപെൻഷൻ നിഷേധിച്ചത് പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ കോട്ടയം: പെൻഷൻ അനുവദിക്കാവുന്നതാണെന്ന് തഹസിൽദാർ ശിപാർശ ചെയ്തിട്ടും 80കാരന് വാർധക്യപെൻഷൻ നിരസിച്ച നടപടി കലക്ടർ പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കീഴമ്പാറ സ്വദേശി കെ.ജെ. തോമസി​െൻറ പരാതിയിലാണ് കമീഷൻ അംഗം കെ. മോഹൻകുമാറി​െൻറ ഉത്തരവ്. തലപ്പലം വില്ലേജ് ഓഫിസറും മീനച്ചിൽ തഹസിൽദാറും ശിപാർശ ചെയ്ത പെൻഷൻ കലക്ടർ നിരസിച്ചെന്നാണ് പരാതി. കമീഷൻ കലക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാര​െൻറ മകൻ വിദേശത്ത് ജോലി ചെയ്യുകയാണെന്നും 85,000 രൂപ വാർഷിക വരുമാനമുണ്ടെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാര​െൻറ ഭൗതിക സാഹചര്യം മെച്ചമായതിനാൽ പെൻഷന് അർഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാര​െൻറ പേരിൽ 97 ചതുരശ്ര മീറ്റർ സ്ഥലമുണ്ട്. ഒരു മകനോടൊപ്പമാണ് താമസിക്കുന്നത്. എന്നാൽ, ധനവകുപ്പി​െൻറ ഉത്തരവുകളും മീനച്ചിൽ തഹസിൽദാറുടെ ശിപാർശയും കലക്ടർ സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. സാമൂഹിക സുരക്ഷ പെൻഷൻ നൽകുന്നതിന് വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റാണ് ബാധകമെന്നുള്ള 2017 ആഗസ്റ്റ് ഒന്നിലെ ധനവകുപ്പി​െൻറ ഉത്തരവ് പരാതിക്കാരൻ കമീഷനിൽ ഹാജരാക്കി. ലാൻഡ് റവന്യൂ കമീഷണറുടെ 2016 ഡിസംബർ 24 നുള്ള ഉത്തരവിൽ കുടുംബവരുമാനം കണക്കാക്കുമ്പോൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന വിവാഹിതരായ മക്കളുടെയും സഹോദരങ്ങളുടെയും വരുമാനം കണക്കിലെടുക്കാൻ പാടില്ലെന്ന് പറയുന്നുണ്ട്. 2017 നവംബർ ആറിലെ ധനവകുപ്പ് ഉത്തരവിൽ സാമൂഹികസുരക്ഷ പെൻഷൻ ലഭിക്കുന്നതിന് അപേക്ഷക​െൻറ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നും അപേക്ഷക​െൻറ പേരിലോ കുടുംബത്തിലോ രണ്ടേക്കറിൽ കൂടുതൽ വസ്തുവും പാടില്ല. ഇവ രണ്ടും പരാതിക്കാരനില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. മീനച്ചിൽ തഹസിൽദാർ പരാതിക്കാരന് പെൻഷൻ അനുവദിക്കാവുന്നതാണെന്ന് ശിപാർശ ചെയ്തിട്ടുണ്ടെന്നും കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ഗ്രാമസേവക​െൻറ റിപ്പോർട്ടിൽ തലപ്പലം പഞ്ചായത്ത് സെക്രട്ടറി എടുത്ത തീരുമാനം നടപ്പാക്കിയ കലക്ടറുടെ നടപടി നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന് കമീഷൻ കലക്ടറോട് ആവശ്യപ്പെട്ടു. രണ്ടു മാസത്തിനകം നടപടി പുനഃപരിശോധിക്കണം. ഐഡിയല്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ജൂണ്‍ ഒമ്പതിന് ഈരാറ്റുപേട്ട: ഐഡിയല്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ അവസരങ്ങളെക്കുറിച്ചും വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടെ ജോലി സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന സെമിനാര്‍ ജൂണ്‍ ഒമ്പതിന് രാവിലെ 9.30 മുതല്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ ബറക്കാത്ത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കരിയര്‍ ഗുരു ഡോക്ടര്‍ പി.ആര്‍. വെങ്കട്ടരാമന്‍ നേതൃത്വം നല്‍കും. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പീര്‍ മുഹമ്മദ് ഖാൻ അധ്യക്ഷതവഹിക്കും. മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലും സി.ബി.എസ്.ഇ മാനേജ്‌മ​െൻറ് അസോസിയേഷന്‍ പ്രസിഡൻറുമായ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.