പൊലീസിനെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്​​പോര്​

തിരുവനന്തപുരം: പൊലീസ് നിയന്ത്രണത്തെചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്. പ്രതിപക്ഷം വിടുവായത്തം പറയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ, മുഖ്യമന്ത്രി സമനിലതെറ്റിയ നിലയിൽ സംസാരിക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. പൊലീസിനെ നിയന്ത്രിക്കുന്നത് ഉപദേശകനാണെന്നും ഡി.ജി.പി നോക്കുകുത്തിയാണെന്നും പരാതിയുണ്ടെന്ന് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ്, പ്രതിപക്ഷനേതാവ് വിടുവായത്തം പറയാൻ കേമനാണെന്ന് പ്രതികരിച്ചത്. പ്രതിപക്ഷനേതാവിൻറ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഡ്ഡിത്തം വിളമ്പുന്നതിൽ മുഖ്യമന്ത്രി കേമനാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയനിലയിലാണ്. സ്വന്തം കഴിവുകേട് മറച്ചുവെക്കാൻ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിചാരിയിട്ട് കാര്യമില്ല. പഞ്ചപുച്ഛമടക്കി എല്ലാം കേട്ടിരിക്കണമെന്ന് പറഞ്ഞാൽ നടക്കില്ല. പിണറായി അല്ല, ഏത് മഹാരാജാവ് പറഞ്ഞാലും പ്രതിപക്ഷം ഉത്തരവാദിത്തം നിർവഹിക്കും. പൊലീസിനെ ഏങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് പ്രതിപക്ഷത്തോട് ചോദിച്ചാൽ പറയാമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.