പുനലൂർ: കെവിൻ പി. ജോസഫ് വധക്കേസിലെ പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകൾ പുനലൂരിൽനിന്ന് അേന്വഷണസംഘം പിടികൂടി. നീനുവിെൻറ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോയുടെ ഉടമസ്ഥതയിലുള്ള മാരുതി വാഗണർ കാറും മറ്റൊരു പ്രതി ടിറ്റോ ജറോമിെൻറ ഹ്യൂണ്ടായ് െഎ-20 കാറുമാണ് കണ്ടെടുത്തത്. ആരംപുന്ന പത്തേക്കർ, ഇളമ്പൽ ചെമ്പുമല എന്നിവിടങ്ങളിൽനിന്നാണ് ബുധനാഴ്ച ഉച്ചയോടെ കാറുകൾ കണ്ടെടുത്തത്. വിരലടയാള വിഗദ്ധർ വാഹനങ്ങളിൽനിന്ന് തെളിവ് ശേഖരിച്ചു. കാറുകൾ പുനലൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതോടെ പ്രതികൾ മന്നാനത്തെ വീടാക്രമിച്ച് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുവന്നതായി കരുതുന്ന ഇന്നോവ കാർ കഴിഞ്ഞ 27ന് രാത്രി ഇടമണ്ണിൽനിന്ന് തെന്മല പൊലീസ് പിടികൂടിയിരുന്നു. ഷാനു ചാക്കോയും ബന്ധുക്കളായ ഇടമൺ സ്വദേശികളായ നിയാസ്, റിയാസ്, ഇഷാൻ, പുനലൂരിലുള്ള മറ്റ് പ്രതികളും കോട്ടയത്തേക്ക് പോയതും തിരികെയെത്തിയതും ഈ വാഹനങ്ങളിലായിരുന്നു. ഇതിലെ ഒരു കാർ ഓടിച്ചിരുന്നത് കഴിഞ്ഞദിവസം പിടിയിലായ പുനലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനുവായിരുന്നു. വാഗണർ കാർ പത്തേക്കറിലും ഹ്യൂണ്ടായ് കാർ ചെമ്പുമലയിലും ഉപേക്ഷിച്ച നിലയിലായിരുന്നു. തെളിവുകൾ ഇല്ലാതാക്കാൻ ഇരുവാഹനങ്ങളും അകവുംപുറവും കഴുകിയ നിലയിലായിരുന്നു. പൂട്ടിയിട്ട വാഹനങ്ങൾ ഡോർ തകർത്താണ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.