ജീവനക്കാരുടെ ഹാജർ പരിശോധിക്കാൻ സ്​ഥിരസംവിധാനം

ജീവനക്കാരുടെ ഹാജർ പരിശോധിക്കാൻ സ്ഥിരസംവിധാനം തിരുവനന്തപുരം: സെക്രേട്ടറിയറ്റിലെയും മറ്റ് വകുപ്പുകളിലെയും ജീവനക്കാരുടെ ഹാജർ കൃത്യമായി പരിേശാധിക്കാൻ സ്ഥിര സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫിസറുടെയും രണ്ട് അസിസ്റ്റൻറുമാരുടെയും തസ്തിക സൃഷ്ടിക്കും. മുഴുവൻ സർക്കാർ ഒാഫിസുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. പഞ്ചിങ്ങിനെ ശമ്പളവുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. *സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി എസ്.കെ. സുരേഷിനെ പുനർനിയമന വ്യവസ്ഥയിൽ നിയമിക്കും. കൃഷിവകുപ്പ് റിട്ട. ജോയൻറ് ഡയറക്ടറാണ് സുരേഷ്. *ദേശീയ സമ്പാദ്യപദ്ധതി വകുപ്പിൽ ഡയറക്ടറായി കബീർ ബി. ഹാറൂണിനെ നിയമിക്കും. ഇപ്പോൾ അഡീഷനൽ ഡയറക്ടറാണ് കബീർ. *അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2018-19 അധ്യയനവർഷം മുതൽ രണ്ട് ബാച്ച് ഉൾപ്പെട്ട ഹയർസെക്കൻഡറി കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നൽകും. *കാസർകോട് ജില്ലയിൽ അമ്പലത്തറ വില്ലേജിൽ സാംസ്കാരിക സമുച്ചയം നിർമിക്കുന്നതിന് റവന്യൂ വകുപ്പി​െൻറ നാേലക്കർ ഭൂമി സാംസ്കാരികവകുപ്പിന് ഉപയോഗിക്കാൻ അനുമതി നൽകും. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് അനുമതി നൽകുക. *തെറ്റിവിള-നെല്ലിവിള-കാക്കാമൂല-കാട്ടുകുളം റോഡ് അലൈൻമ​െൻറിൽ മാറ്റം വരുത്തും. ആഴാംകുളം-മുട്ടയ്ക്കാട്-പനങ്ങോട്-കാട്ടുകുളം-നെല്ലിവിള-തെറ്റിവിള എന്നാക്കിയാണ് മാറ്റുക. പണിയുടെ തുക 10 കോടിയിൽനിന്ന് 13 കോടിയാക്കി. ഇതിന് കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.