വി.എസ് താമസിച്ച ആലുവ പാലസ് കെട്ടിടത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ (പടം ekg51 palace കല്ലേറിൽ തകർന്ന ആലുവ പാലസ് പുതിയ കെട്ടിടത്തിലെ ചില്ല് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു ekg52 prathi പ്രതി ഡിനു സേവ്യർ ആലുവ: ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ താമസിച്ച ആലുവ പാലസിെൻറ പുതിയ മന്ദിരത്തിനുനേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രി പേത്താടെയാണ് സംഭവം. കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യർ (28) പൊലീസ് പിടിയിലായി. കല്ലേറിൽ താഴത്തെ നിലയിലെ റിസപ്‌ഷൻ ഭാഗത്തെ വലിയ ചില്ല് തകർന്നു. ഈ സമയം മുകളിലെ 301ാം നമ്പർ നിലയിൽ വി.എസ് ഉണ്ടായിരുന്നു. പുതിയ അതിഥിമന്ദിരത്തിനോട് ചേർന്ന മണപ്പുറത്തേക്കുള്ള പാലത്തിൽനിന്നാണ് കല്ലെറിഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരൻ പ്രതിയെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.