നീനയുടെ വിദ്യാഭ്യാസച്ചെലവ് യുവജന കമീഷൻ വഹിക്കും -ചിന്ത ജെറോം

കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവി​െൻറ ഭാര്യ നീനയുടെ ഇനിയുള്ള വിദ്യാഭ്യാസച്ചെലവ് പൂർണമായും യുവജന കമീഷൻ വഹിക്കുമെന്ന് കമീഷൻ അധ്യക്ഷ ചിന്ത ജെറോം. ബുധനാഴ്ച നീനുവിനെ വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് ചിന്ത ഉറപ്പുനൽകിയത്. പഠിച്ച് ജോലി നേടി കെവി​െൻറ കുടുംബത്തെ നോക്കണമെന്നാണ് നീന പറഞ്ഞത്. കോട്ടയം അമലഗിരി കോളജിൽ ബി.എസ്സി ജിയോളജി അവസാന വർഷ വിദ്യാർഥിനിയാണ് നീനു. കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷ് ജീവന് ഭീഷണിയുണ്ടെന്ന് കമീഷനോട് പറഞ്ഞതി​െൻറ അടിസ്ഥാനത്തിൽ സുക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകുമെന്നും ചിന്ത പറഞ്ഞു. കമീഷൻ അംഗങ്ങളായ ജനീഷ് കുമാർ, വിനിൽ, ദീപു രാധാകൃഷ്ണൻ എന്നിവരും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയക് സി. തോമസും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.