ജില്ലയിൽ പനി ബഹുവിധം സുലഭം; അധികൃതരെല്ലാം മന്ത്രിസഭ വാർഷികാഘോഷങ്ങളുടെ പിന്നാലെ

പത്തനംതിട്ട: ജില്ലയിൽ പകർച്ചപ്പനി പിടിെപട്ട് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. ഡെങ്കിപ്പനിയും വ്യാപകമായി. പനി പടർന്നുപിടിക്കുേമ്പാഴും പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റിയ നിലയിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിസഭ വാർഷികാഘോഷങ്ങളുടെ പിറകെ പോയതോടെ നാട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായി. നിപ വൈറസുകൂടി പ്രത്യക്ഷപ്പെട്ടതോടെ ജനം ഭീതിയിലാണ്. എങ്ങും മാലിന്യം കുന്നുകൂടിയതിനാൽ ഇത്തവണ കൊതുകുകൾ വൻ നാശം വിതക്കും. മഴയായതോടെ ശുചീകരണ പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രികളിൽ ചികിത്സ തേടുന്നവരിൽ നെല്ലാരു ശതമാനത്തിനും ഡെങ്കി ലക്ഷണമാണ്. നൂറ്റിഇരുപത്തിഅഞ്ചോളം േപർക്ക് ഡെങ്കി സ്ഥിരീകരിച്ചു. എലിപ്പനിയും ഉണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തിങ്കളാഴ്ച പനിബാധിതരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ആറോളം ഡോക്ടർമാരുടെ കുറവും രോഗികളെ വലക്കുന്നു. മഴ ആദിവാസിമേഖലകളിലും വലിയ ദുരിതം ഉണ്ടാക്കുന്നു. അധ്യാപക ഒഴിവ് പത്തനംതിട്ട: ഗവ. എൽ.പി.ജി.എസ് പത്തനംതിട്ടയിൽ (ആനപ്പാറ) എൽ.പി.എസ്.എയുടെ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 31ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. പരിപാടികൾ ഇന്ന് മുള്ളനിക്കാട് ഒാർത്തഡോക്സ് വലിയപള്ളി: പള്ളി ശതാബ്ദി ഉദ്ഘാടനം -രാവിലെ 10.30 പന്തളം തോന്നല്ലൂർ പാട്ടപുരക്കാവ് ക്ഷേത്രം: അഖില കേരള ദേവീഭാഗവത സത്രം സമാപനം, പ്രസാദമൂട്ട് -ഉച്ച. 1.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.