പത്തനംതിട്ട: പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന ആനുകുല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുെന്നന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എൽ.എ. മികവ് പ്രദര്‍ശന-വിപണനമേളയോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ പട്ടികജാതി-വര്‍ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എൽ.എ. ഈ വിഭാഗങ്ങള്‍ക്കായി നിരവധി ആനുകുല്യങ്ങളും ക്ഷേമപദ്ധതികളും നിലവിലുണ്ടെങ്കിലും ഇത് ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കണം, ആരെ സമീപിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ധാരാളം സംശയങ്ങളുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ താഴെത്തട്ടില്‍ വരെ എത്തിക്കുന്നതിനായി ഓരോ മണ്ഡലവും തിരിച്ച് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക സെമിനാറുകള്‍ നടത്തി ബോധവല്‍കരണം നടത്തണമെന്നും എം.എൽ.എ പറഞ്ഞു. യോഗത്തില്‍ ജില്ല പട്ടികജാതി വികസന ഓഫിസര്‍ എം.ജെ. അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍, പട്ടികജാതി വികസനവകുപ്പ് അസിസ്റ്റൻറ് ഓഫിസര്‍ ജി. സുനില്‍ എന്നിവര്‍ സംസാരിച്ചു. എന്‍. രവീന്ദ്രന്‍, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ ക്ലാസ് നടത്തി. മികവ് പ്രദര്‍ശന-വിപണനമേള ഇന്ന് സമാപിക്കും പത്തനംതിട്ട: ഉത്സവഛായപകര്‍ന്ന് കഴിഞ്ഞ 22മുതല്‍ നഗരസഭ ശബരിമല ഇടത്താവളത്തില്‍ സംസ്ഥാന സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മികവ് പ്രദര്‍ശന-വിപണനമേളക്ക് തിങ്കളാഴ്ച സമാപനമാകും. വൈകീട്ട് ആറിന് മന്ത്രി മാത്യു ടി. തോമസ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. വീണ ജോര്‍ജ് എം.എൽ.എ അധ്യക്ഷതവഹിക്കും. ടൂറിസം സെമിനാര്‍ ഇന്ന് പത്തനംതിട്ട: മികവ് പ്രദര്‍ശന-വിപണനമേളയില്‍ ജില്ല ടൂറിസം പദ്ധതികളും വികസനസങ്കല്‍പങ്ങളും സംബന്ധിച്ച സെമിനാര്‍ തിങ്കളാഴ്ച രാവിലെ 9.30ന് നടക്കും. വീണ ജോര്‍ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉത്തരവാദിത്ത ടൂറിസം മിഷനും പുതിയ വികസനപദ്ധതികളും എന്ന വിഷയത്തില്‍ കെ. രൂപേഷ് കുമാര്‍, ജില്ല ടൂറിസം വികസനസങ്കല്‍പങ്ങള്‍ എന്ന വിഷയത്തില്‍ എ. ഷംസുദ്ദീന്‍, സഹകരണ സംഘങ്ങളും ടൂറിസവും എന്ന വിഷയത്തില്‍ പി.ബി. ഹര്‍ഷകുമാറും ജില്ല ടൂറിസവും ഹോട്ടല്‍ വ്യവസായവും എന്ന വിഷയത്തില്‍ സലിംകുമാറും ജില്ല ടൂറിസവും ഹോം സ്‌റ്റേ സംവിധാനവും എന്ന വിഷയത്തില്‍ അജി അലക്‌സും ക്ലാസ് നയിക്കും. കുടുംബശ്രീ ഉൽപന്നങ്ങള്‍ക്ക് ഇന്ന് 20ശതമാനം വരെ വിലക്കുറവ് പത്തനംതിട്ട: മികവ് പ്രദര്‍ശന-വിപണനമേളയുടെ സമാപനദിവസമായ തിങ്കളാഴ്ച കുടുംബശ്രീ ഉൽപന്നങ്ങള്‍ 15മുതല്‍ 20ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലും ആനുകൂല്യം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.