കോട്ടയം: സംസ്ഥാനത്തെ നിലവിലെ രണ്ടുവരി റെയിൽവേ പാതക്ക് സമാന്തരമായി മറ്റൊരു പാതകൂടി തീർക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം തിരുനക്കര മൈതാനത്ത് സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ റെയിൽ യാത്ര വലിയ പ്രശ്നമാണ്. നിലവിലെ പാതക്ക് സമാന്തരമായി ഒാേരാ ലൈൻ തീർത്ത് വേഗതയിൽ ട്രെയിൻ ഒാടിക്കാനാകും. അതിവേഗപാതയല്ല, മറിച്ച് ആവശ്യത്തിന് വേഗമുള്ള പാതയാണ് ആവശ്യപ്പെടുക. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും അവിടെനിന്ന് കാസർകോേട്ടക്കും രണ്ടുമണിക്കൂറിൽ ഒാടിയെത്താവുന്ന വേഗം മതി. ഇതിനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കും. സംവരണം നടപ്പാക്കിയപ്പോൾ മുഴുവൻ ആനുകൂല്യവും കിേട്ടണ്ട വിഭാഗത്തിന് കിട്ടിയോയെന്ന പരിശോധന ആവശ്യമാണ്. ഇത് പട്ടികജാതി-വർഗ പിന്നാക്കവിഭാഗങ്ങൾക്ക് ഗുണകരമാകും. പരിശോധയിൽ കുറവ് കണ്ടെത്തിയാൽ നികത്താൻ നടപടിയെടുക്കും. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ 2000കോടിയുടെ വികസനം നടപ്പാക്കും. സർക്കാറിെൻറ കാലയളവിൽ ഭവനമില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകും. ജോലിയെടുക്കാതെ കൂലിവാങ്ങുന്ന നോക്കുകൂലിയും വിവിധ സംഘടനകൾ ജോലിക്കെടുക്കണമെന്നുപറഞ്ഞ് പ്രശ്നമുണ്ടാക്കുന്നതും അവസാനിപ്പിക്കാനായി. അതിവേഗ വികസനത്തിന് വലിയ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. നാടിനുപറ്റുന്ന എല്ലാത്തിനെയും സ്വീകരിക്കുകയും അല്ലാത്തതിനെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. മന്ത്രി കെ. രാജു, എം.എൽ.എമാരായ അഡ്വ. കെ. സുരേഷ്കുറുപ്പ്, സി.കെ. ആശ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ്, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, അഡ്വ. വി.ബി ബിനു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.