മോദി അധികാരത്തിൽ തുടരാൻ പിണറായി ആഗ്രഹിക്കുന്നു ^എ.കെ. ആൻറണി

മോദി അധികാരത്തിൽ തുടരാൻ പിണറായി ആഗ്രഹിക്കുന്നു -എ.കെ. ആൻറണി ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെ വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എമ്മെന്നും ഇതിനെല്ലാം ചെങ്ങന്നൂരിലെ ജനം ബാലറ്റിലൂടെ മറുപടി പറയുമെന്നും എ.കെ. ആൻറണി. ചെങ്ങന്നൂർ മാർക്കറ്റിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തനായ വിജയകുമാറിനെ വർഗീയത വിതക്കുന്ന സംഘ്പരിവാറുമായി ബന്ധപ്പെടുത്തുന്നതിലൂടെ വർഗീയമായി ആളുകളെ തിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മറ്റൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത സ്വീകരണമാണ് പിണറായി വിജയന് നരേന്ദ്ര മോദി നൽകിയത്. ആന്ധ്ര മുഖ്യമന്തി ഒരുവർഷമായി പ്രധാനമന്ത്രിയുടെ അപ്പോയ്മ​െൻറും കാത്തിരിക്കുന്നു. ഇതുവരെ നൽകിയിട്ടില്ല. മോദി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ തുടരാണ്‌ പിണറായി വിജയൻ ആഗ്രഹിക്കുന്നതെന്നും എ.കെ. ആൻറണി തുറന്നടിച്ചു. തെരഞ്ഞെടുപ്പിന് വേണ്ടിയാണെങ്കിലും വിജയകുമാറിനെതിരെ കോടിയേരി ബാലകൃഷ്‌ണൻ അവാസ്തവ കാര്യങ്ങൾ പറയാൻ പാടില്ലായിരുെന്നന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി വിജയകുമാർ, എം.എം. ഹസൻ, വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, സി.പി. ജോൺ, എസ്. ശിവകുമാർ, ജി. ദേവരാജൻ, എം. മുരളി, എം. ലിജു, എബി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പിണറായിക്ക് സ്ഥലജല വിഭ്രാന്തി -ചെന്നിത്തല ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബി.ജെ.പിയുടെ പി.ആർ.ഒ ആയി കോടിയേരി ബാലകൃഷ്ണൻ അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. എ.കെ. ആൻറണിക്കല്ല പിണറായി വിജയനാണ് സ്ഥലജല വിഭ്രാന്തിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വികസനം എന്നത് പിണറായിക്ക് വാചകമടി മാത്രമാണ്. ഭരണത്തി​െൻറ വിലയിരുത്തലാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് എന്ന് പറയാനുള്ള ധൈര്യം പിണറായിക്കുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഇല്ലാത്ത നേട്ടം പറഞ്ഞ് സർക്കാർ പരസ്യം നൽകിയിരിക്കുന്നത്. വിജയിക്കുമെന്ന് പറഞ്ഞ് പിണറായി ചെങ്ങന്നൂരിൽ മനപ്പായസം ഉണ്ണെണ്ടന്നും അദ്ദേഹം പറഞ്ഞു. ദലിത് പാന്തേഴ്സ് പിന്തുണ എൽ.ഡി.എഫിന് ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണക്കാൻ കേരള ദലിത് പാന്തേഴ്സ് (കെ.ഡി.പി) സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ഇന്ത്യ എമ്പാടും ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കും എതിരായി സംഘ്പരിവാർ ഫാഷിസ്റ്റുകൾ കടുത്ത അക്രമം അഴിച്ചുവിടുകയും കൊലചെയ്യുകയുമാണ്. രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ ഇല്ലാതാക്കുകയും ഭരണഘടനയെ അട്ടിമറിച്ചും സമഗ്രാധിപത്യപ്രവണതയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ പുലർത്തുന്നത്. ദലിത്-ബഹുജൻ മതേതര ജനാധിപത്യചേരികൾ ശക്തിപ്പെടുത്തിക്കൊണ്ട് ജനം എൽ.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് കെ.ഡി.പി സെക്രേട്ടറിയറ്റ് ചെങ്ങന്നൂരിലെ വോട്ടർമാരോട് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.