ചെങ്ങന്നൂർ: ആക്ഷേപഹാസ്യത്തിലൂടെ മൂന്ന് മുന്നണിയും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇടത്-വലത് മുന്നണികൾക്ക് പുറമെ എൻ.ഡി.എയും തെരുവോരങ്ങളിലും നാലാൾ കൂടുന്ന കവലകളിലും സ്ഥാനാർഥി പര്യടനങ്ങളോടൊപ്പവും പൊതുയോഗങ്ങൾക്ക് മുന്നോടിയായും പരിപാടികൾ അവതരിപ്പിച്ചുവരുന്നു. പ്രമുഖ ചാനലുകളിലെ കോമഡി ഷോയിൽ സിനിമതാരങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും ഭാവചലനങ്ങളും രൂപസാദൃശ്യങ്ങളും സംഭാഷണങ്ങളും തനിയാവർത്തനം നടത്തിയവരെയാണ് രംഗത്തിറക്കുന്നത്. പ്രേക്ഷകരുടെ മനസ്സുകളിൽ ഇടംനേടിയ താരങ്ങൾ അതേ വേഷത്തിലും അതേഭാവത്തിലും തങ്ങളുടെ കൺമുന്നിൽ എത്തുകയും അവരുടെ അഭിനയം നേരിൽ കാണാൻ ഇടയായതിെൻറയും സന്തോഷത്തിലാണ് ഏവരും. രാഷ്ട്രീയവ്യത്യാസമില്ലാതെതന്നെ എല്ലാവരും കാഴ്ചക്കാരുമായി മാറുന്നു. ഓട്ടൻതുള്ളൽ പ്രധാന ഇനമാണ്. നൂറുകണക്കിന് വേദികളാണ് എല്ലാവരും പിന്നിട്ടത്. വിവിധ ജില്ലകളിൽനിന്നുള്ള കലാകാരന്മാരാണ് സംഘങ്ങളിൽ ഉള്ളത്. ശനിയാഴ്ച വൈകീേട്ടാടെ കലാപരിപാടികളുടെ അവതരണം അവസാനിക്കും. എന്‍.ഡി.എക്ക് പിന്തുണ ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ എന്‍.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍ പിള്ളയെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പി.എസ്. പ്രസാദ് അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സമൂഹങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ശ്രീധരന്‍ പിള്ളയുടെ ഉറപ്പിനെത്തുടര്‍ന്നാണ് പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീധരന്‍ പിള്ളക്ക് വോട്ട് ചെയ്യാന്‍ ഒാള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ തീരുമാനിച്ചു. സ്വര്‍ണ തൊഴില്‍ സംരക്ഷണം, തൊഴില്‍ വൈദഗ്ധ്യ പരിശീലനപദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെകൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡൻറ് ഇ.എസ്. ബിജു, ജനറല്‍ സെക്രട്ടറി എ.എന്‍. മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു. ശ്രീധരന്‍ പിള്ളക്ക് വോട്ട് ചെയ്യാന്‍ എ.കെ.വി.എം.എസ് കുരട്ടിക്കാട് ശാഖ യോഗം തീരുമാനിച്ചതായി പ്രസിഡൻറ് വി.ജി. രാജേന്ദ്രന്‍, സെക്രട്ടറി പി.എം. അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.