ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽനിന്നുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ശനിയാഴ്ച വൈകീട്ട് ആറുവരെ മാത്രം. വോട്ടെടുപ്പ് പൂർത്തിയാകുന്ന അവസാന സമയത്തിന് 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. 27ന് നിശ്ശബ്ദ പ്രചാരണത്തിന് അവസരമുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ചെങ്ങന്നൂർ മണ്ഡലത്തിൽ 28ന് പൊതുഅവധി ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസമായ 28ന് ചെങ്ങന്നൂർ നിയമസഭ മണ്ഡലപരിധിയിലുള്ള എല്ലാ സർക്കാർ-അർധസർക്കാർ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം പൊതു അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.