സംസ്ഥാനത്ത്​ കുട്ടികള്‍ക്ക്​ നേരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നു

പത്തനംതിട്ട: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2008ൽ 549 ആയിരുന്നത് 2017ൽ 3478 ആയി ഉയർന്നു. 2017ല്‍ പൊലീസ് രേഖകള്‍ പ്രകാരം 3478 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ഇത് 2881 ആയിരുന്നു. 2018 മാര്‍ച്ച് വരെ കുട്ടികൾക്കെതിരായ 921 കുറ്റകൃത്യങ്ങളാണ് പൊലീസ് രേഖകളില്‍ ഇടംപിടിച്ചിട്ടുള്ളത്. കുട്ടികൾെക്കതിരായ ലൈംഗിക അതിക്രമങ്ങളും വൻതോതിൽ പെരുകുന്നു. കണക്കുകള്‍പ്രകാരം 2012ൽ പോക്സോ നിയമപ്രകാരം 77 കേസ് മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത് 2017ൽ 2697 ആയി ഉയർന്നു. ഇൗ വർഷം ഫെബ്രുവരി വരെ പോക്സോ നിയമപ്രകാരം 459 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരമാണ് പോക്സോ കേസില്‍ മുന്നില്‍- 2017ല്‍ 361. 219 കേസുള്ള മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 2018 മാര്‍ച്ച് വരെ 12 കേസ് മാത്രമാണ് പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ 2008ൽ 9706 ആയിരുന്നത് 2017ൽ 14254 ആയി ഉയർന്നു. ഇതിൽ 4498 എണ്ണം പീഡനങ്ങളാണ്. 1987 ബലാത്സംഗവും മറ്റ് അതിക്രമങ്ങളുമടക്കം 2017ല്‍ 14254 എന്ന ഏകദേശ കണക്കാണ് പൊലീസ് രേഖകളിലുള്ളത്. 2018 മാര്‍ച്ച് വരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 3207 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016നെ അപേക്ഷിച്ച് 2017ൽ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമത്തിൽ നേരിയ കുറവുണ്ട്. മൊത്തം കുറ്റകൃത്യങ്ങളിൽ 2016നെ അപേക്ഷിച്ച് 2017ൽ നേരിയ കുറവ് വന്നിട്ടും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടി. കഴിഞ്ഞ 10 വർഷത്തിനിടെ എല്ലാ കുറ്റകൃത്യങ്ങളിലും റെക്കോഡ് വർധന ഉണ്ടായത് 2016ലാണ്. 2016നെ അപേക്ഷിച്ച് 2017ൽ കേസുകൾ അരലക്ഷത്തോളമാണ് കുറഞ്ഞത്. 2016ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 707870 കുറ്റകൃത്യങ്ങളാണ്. 2017ൽ 652904 ആയാണ് കുറഞ്ഞത്. ബിനു ഡി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.