ജീവനൊടുക്കാൻ ശ്രമം; ജീവനക്കാരിയുടെ സ്ഥലംമാറ്റ ഉത്തരവ്​ റദ്ദാക്കി

തൊടുപുഴ: പിരിവുകൊടുക്കാത്തതി​െൻറ പേരിൽ മുന്നറിയിപ്പില്ലാതെ അകലേക്ക് സ്ഥലംമാറ്റിയതിൽ മനംനൊന്ത് കുടയത്തൂർ മൃഗാശുപത്രിയിലെ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. പുതിയ ഉത്തരവിൽ 12 ജീവനക്കാർക്കായിരുന്നു സ്ഥലംമാറ്റം. ഇതിൽ ഉൾപ്പെട്ട കുടയത്തൂർ മൃഗാശുപത്രിയിലെ ജീവനക്കാരി വ്യാഴാഴ്ച മലങ്കര ജലാശയത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതേ തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിച്ചത്. ലോറേഞ്ചിലെ സി.പി.ഐ നേതാവ് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നൽകാതിരുന്നതാണ് അകാരണ സ്ഥലംമാറ്റത്തിന് കാരണമെന്നും ആരോപണമുയർന്നിരുന്നു. ഹൈറേഞ്ചിൽ പ്രവർത്തിച്ച ശേഷം ഒമ്പതുമാസം മുമ്പാണ് ഇവർ കുടയത്തൂർ മൃഗാശുപത്രിയിലെത്തിയത്. ഉത്തരവുപോലും നൽകാതെ, അടിമാലിയിലേക്ക് സ്ഥലംമാറ്റിയ അധികൃതരുടെ നടപടി വിവാദമായതിനെ തുടർന്നാണ് റദ്ദാക്കൽ. തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില മെച്ചപ്പെട്ടതായും അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.