തപാൽ സമരം: എസ്.എസ്.എൽ.സി സേ പരീക്ഷ പേപ്പർ എത്തിക്കാൻ ടാക്​സി വിളിക്കണം

കടുത്തുരുത്തി: തപാൽ ജീവനക്കാരുടെ അനിശ്ചിതകാല സമരം നടക്കുന്നതിനാൽ എസ്.എസ്.എൽ.സി സേ പരീക്ഷയുടെ പേപ്പറുകൾ പരിശോധന സ​െൻററിൽ സ്കൂളുകൾ ടാക്സി വിളിച്ച് എത്തിക്കേണ്ട സാഹചര്യം. തപാലിൽ അയച്ചാൽ 100 രൂപയോളം ചെലവ് ഉള്ളിടത്ത് ടാക്സിക്കൂലിയും അധ്യാപകരുടെ ടി.എ, ഡി.എ ഉൾപ്പെടെ ഒരു സ്കൂളിന് അയ്യായിരത്തിലധികം രൂപ വരും. ഇത് സർക്കാറിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കും. മറ്റ് ജില്ലകളിലുള്ള സ​െൻററുകളിലാണ് പരീക്ഷപേപ്പർ എത്തിക്കേണ്ടത്. ഒരാഴ്ചയായി നടക്കുന്ന സേ പരീക്ഷ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്. കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിൽ പരീക്ഷ നടന്നത് മട്ടുച്ചിറ സ​െൻറ് ആഗ്നസ് ഹയർ സെക്കൻഡറി സ്കൂളിലാണ്. ഇവിടെ 18 പേരാണ് പരീക്ഷ എഴുതിയത്. വേതന വർധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം തുടങ്ങിയിട്ട് ഒരാഴ്ചയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.