യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷ പരിശീലനം കോട്ടയം: യു.ജി.സി നടത്തുന്ന മാനവിക വിഷയങ്ങൾക്കുള്ള നെറ്റ്/ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം എം.ജി യൂനിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആഭിമുഖ്യത്തിൽ സർവകലാശാല കാമ്പസിൽ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഫിസുമായോ 0481-2731025 നമ്പറിലോ ബന്ധപ്പെടണം. സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിന് 30വരെ അപേക്ഷിക്കാം എം.ജി സർവകലാശാല ഡിപ്പാർട്മെൻറ് ഓഫ് ലൈഫ്ലോങ് ലേണിങ്ങിൽ യു.പി.എസ്.സി സിവിൽ സർവിസ് പ്രാഥമിക പരീക്ഷ പരിശീലനത്തിന് ഇ-പേ സംവിധാനത്തിലൂടെ 200 രൂപ അടച്ച് േമയ് 30വരെ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ശനി, ഞായർ, മറ്റൊഴിവ് ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിട്ട. ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബാണ് ഓണററി ഡയറക്ടർ. ജൂൺ ഒമ്പതിന് നടത്തുന്ന അഭിരുചി എഴുത്തുപരീക്ഷയിലെ മികവിെൻറ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദ വിജ്ഞാപനവും അപേക്ഷഫോറവും www.mgu.ac.in, www.dllemgu.in വെബ്സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0481-2731560, 2731724. ഇ-മെയിൽ: mgulifelong@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.