ആലപ്പുഴ: ചെങ്ങന്നൂരിൽ വിധി നിർണയിക്കാൻ യുവത്വം ഒരുങ്ങുന്നു. 20നും 29നും ഇടയിൽ പ്രായമുള്ള 34,070 പേരും 30നും 39നും ഇടയിൽ പ്രായമുള്ള 39,265 പേരും ഉൾെപ്പടെ 73,335 യുവജനങ്ങളാണ് വോട്ടുചെയ്യാൻ തയാറെടുക്കുന്നത്. 20-29 പ്രായ ഗ്രൂപ്പിലുള്ളവർ മൊത്തം വോട്ടർമാരിൽ 14.34 ശതമാനം വരുമെങ്കിൽ 30-39 പ്രായ ഗ്രൂപ്പുകാർ 16.52 ശതമാനം വരും. 40-49 പ്രായ ഗ്രൂപ്പുകാരും മണ്ഡലത്തിൽ പ്രബല വിഭാഗമാണ്. 38,779 വോട്ടർമാരുള്ള ഈ വിഭാഗം മൊത്തം വോട്ടർമാരിൽ 16.32 ശതമാനം വരും. മണ്ഡലത്തിൽ ആകെയുള്ള വോട്ട് 1,99,340 ആണ്. ഒരുനഗരസഭയും 10 ഗ്രാമപഞ്ചായത്തും അടങ്ങിയ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടുള്ളത് മുളക്കുഴ പഞ്ചായത്തിലാണ്. 20 പോളിങ് ബൂത്തുള്ള ഇവിടെ 25,493 വോട്ടർമാരാണുള്ളത്. പാണ്ടനാട് പഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. ഒമ്പത് പോളിങ് ബൂത്ത് മാത്രമുള്ള ഇവിടെ 10,313 വോട്ടർമാരാണുള്ളത്. ചെങ്ങന്നൂർ നഗരസഭയിൽ 17 ബൂത്തും 20,333 വോട്ടർമാരുമാണുള്ളത്. മാന്നാർ പഞ്ചായത്തിൽ 21 ബൂത്തും 24,644 വോട്ടർമാരുമുണ്ട്. തിരുവൻവണ്ടൂരിൽ 10 ബൂത്തിലായി 13,672 വോട്ടർമാരുണ്ട്. 10 ബൂത്തുള്ള ആലായിൽ 12,334 വോട്ടർമാരും 12 ബൂത്തുള്ള പുലിയൂരിൽ 14,893 വോട്ടർമാരുമുണ്ട്. ബുധനൂർ പഞ്ചായത്തിൽ 13 പോളിങ് ബൂത്തും 16,482 വോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ പോളിങ് ബൂത്തുള്ള ചെന്നിത്തല തൃപ്പെരുന്തുറയിൽ 24,257 വോട്ടർമാരും 15 വീതം പോളിങ് ബൂത്തുള്ള ചെറിയനാട് 18,810 വോട്ടർമാരും വെൺമണി പഞ്ചായത്തിൽ 18,109 വോട്ടർമാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.