കൊച്ചി: മലങ്കര റബര്‍ ആൻഡ് പ്രൊഡ്യൂസേഴ്‌സ് കമ്പനി തൊടുപുഴ മേഖലയില്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ച് പാവപ്പെട്ടവര്‍ക്ക് നൽകണമെന്ന് പൗരസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്കില്‍ മുട്ടം വില്ലേജിലെ 1800 ഏക്കര്‍ ഭൂമിയാണ് മലങ്കര കമ്പനി അനധികൃതമായി കൈവശപ്പെടുത്തിയതെന്നാണ് ആരോപണം. 1880 ല്‍ കാടുമറുകില്ലത്തിന് രാജാവ് പതിച്ച് നല്‍കിയ ഭൂമി മലങ്കര കമ്പനി കൈവശപ്പെടുത്തുകയും പിന്നീട് പലര്‍ക്കായി മറിച്ചുകൊടുക്കുകയും ചെയ്തെന്ന് ഇവര്‍ ആരോപിച്ചു. കാടുമറുകില്ലം 1890,1910 കാലഘട്ടത്തില്‍ മലങ്കര കമ്പനിക്കും കൃഷിയെ ആശ്രയിച്ചുകഴിഞ്ഞിരുന്നവര്‍ക്കും ഭൂമി പാട്ടത്തിന് കൊടുത്തിരുന്നു. തോട്ടം മേഖലയായതിനാല്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്നും ഈ ഭൂമിയെ ഒഴിവാക്കിയിരുന്നു. പില്‍ക്കാലത്ത് ഇത്തരത്തില്‍ അനധികൃതരായി കൈവശപ്പെടുത്തിയ ഭൂമി മലങ്കര കമ്പനി മറിച്ചുവിറ്റു. മൂവാറ്റുപുഴ വാലി ഇറിഗേഷനുവേണ്ടി സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തപ്പോള്‍ കള്ളരേഖകളുണ്ടാക്കി പണം കൈവശപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു. ഇല്ലത്തിെൻറ ഭൂമി വേര്‍തിരിച്ചെടുക്കുന്നതിന് വേണ്ടി 2016 ല്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഭൂമി തിരിച്ചുപിടിച്ച് 3000 കുടുംബത്തിന് അഞ്ച് സെൻറ് ഭൂമി വീതം നല്‍കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളും പൗരസമിതിയും ഇല്ലവും സര്‍ക്കാറിന് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി, ഗവര്‍ണര്‍ എന്നിവരെ വിവരങ്ങള്‍ ധരിപ്പിക്കുമെന്ന് കാടുമറുകില്ലത്തെ ദാമോദരനുണ്ണി വ്യക്തമാക്കി. ഇതോടൊപ്പം കോടതിയെ സമീപിക്കാനും പൗരസമിതിയും ഇല്ലവും പദ്ധതിയിടുന്നുണ്ട്. കാടുമറുകില്ലത്തെ ഉമാ മധു, മധു ജി നമ്പൂതിരി, പൗരസമിതി ഭാരവാഹികളായ കരുവാറ്റം ജേക്കബ്, ഓമന ശശി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.