കോണ്‍ഗ്രസ്-ബി.ജെ.പി വിരുദ്ധ ജനവികാരം ശക്തം -കോടിയേരി ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ ജനവികാരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വെണ്‍മണിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനക്ഷേമപദ്ധതികള്‍ അവതരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സി.പി.എം അക്രമമെന്ന് പ്രചരിപ്പിക്കുന്നത്. കുട്ടനാട്ടിലെ സഖാവ് തങ്കപ്പെൻറ തലവെട്ടിയെടുത്ത് മങ്കൊമ്പ് പാലത്തില്‍ പ്രദര്‍ശിപ്പിച്ചവരാണ് ഇവിടെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത്. ഏറ്റവും ഒടുവില്‍ മാഹിയില്‍ സി.പി.എമ്മിെൻറ ബാബുവിനെയും തലയറുത്താണ് കൊലപ്പെടുത്തിയത്. ഇതൊന്നും ചെങ്ങന്നൂരുകാര്‍ മറക്കില്ല. പെട്രോള്‍ വില 80 രൂപ കഴിഞ്ഞു. എന്നിട്ടും ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. വര്‍ഷം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ നരേന്ദ്ര മോദി 70 ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തി. കര്‍ണാടകയില്‍ ഒരു എം.എൽ.എക്ക് 100 കോടി രൂപയാണ് വില. അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിെൻറ ഫലമാണിത്. ചെങ്ങന്നൂരില്‍ ആർ.എസ്.എസ് ബന്ധമുള്ളയാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് മൃദുഹിന്ദുത്വ നിലപാടിെൻറ ഭാഗമായാണ്. പല പ്രമുഖരെയും തഴഞ്ഞാണ് അങ്ങനെയുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയത്. കെ.കെ. രാമചന്ദ്രന്‍ നായരുടെ ഭൂരിപക്ഷം 8000ത്തോളമായിരുന്നു. എന്നാൽ, സജിയുടെ ഭൂരിപക്ഷം 30,000 ആയി ചെങ്ങന്നൂരുകാര്‍ ഉയര്‍ത്തുമെന്നും കോടിയേരി അവകാശപ്പെട്ടു. എൽ.ഡി.എഫ് വിജയം ഉറപ്പിച്ചു -പി.സി. ജോർജ് ചെങ്ങന്നൂർ: കെ.എം. മാണി ചെങ്ങന്നൂരിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ വിജയം സുനിശ്ചിതമായെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. മാണിയുടെ പിന്തുണ അഭ്യർഥിച്ച് യു.ഡി.എഫ് നേതാക്കൾ പാലായിൽ എത്തിയതോടെ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനം യു.ഡി.എഫിനെ എന്തിന് നിരാകരിച്ചുവോ ആ സാഹചര്യത്തിലേക്ക് വീണ്ടും എത്തി. കേരളം കണ്ട ഏറ്റവും വലിയ അവിശുദ്ധ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് യു.ഡി.എഫും മാണി ഗ്രൂപ്പുമായി നിലനിന്നിരുന്നത്. അത് നിലനിൽക്കെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ചു നിൽക്കാനുള്ള ഇവരുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സജി ചെറിയാൻ ജനപ്രതിനിധിയായാൽ അത് വികസന കുതിപ്പിന്കാരണമാകുമെന്നതുകൊണ്ടാണ് ജനപക്ഷം പിന്തുണ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര മുഖ്യമന്ത്രി ഇന്ന് ചെങ്ങന്നൂരില്‍ ചെങ്ങന്നൂര്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ വ്യാഴാഴ്ച ചെങ്ങന്നൂരിൽ എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രചാരണത്തിനായി എത്തും. രാവിലെ എട്ടിന് എറണാകുളത്ത് വരാപ്പുഴയില്‍ പൊലീസ് മര്‍ദനത്തില്‍ മരണപ്പെട്ട ശ്രീജിത്തിെൻറ വീട് സന്ദര്‍ശിക്കും. അവിടെനിന്ന് റോഡ് മാര്‍ഗം ചെങ്ങന്നൂരിലെത്തും. 11ന് ഹോട്ടല്‍ എംപയറില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ ചേരുന്ന സമ്മേളനത്തെ ബിപ്ലബ് ദേബ് അഭിസംബോധന ചെയ്യും. തുടർന്ന് നാലിന് ചെങ്ങന്നൂര്‍ നഗരത്തില്‍ സ്ഥാനാർഥി ശ്രീധരന്‍പിള്ളക്കൊപ്പം റോഡ് ഷോ നയിക്കും. ആറിന് ചെറിയനാട് കടുവിനാല്‍പ്പടി ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിപ്ലബ് ദേബ് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.