കോട്ടയം: കെ.കെ റോഡിൽ കലക്ടറേറ്റിനും പ്ലാേൻറഷൻ കോർപറേഷനും മധ്യേയുള്ള മേൽപാലത്തിന് സമാന്തര റോഡ് പൂർത്തിയായതോടെ റെയിൽവേയുടെ പുതിയ മേൽപാലവും തുരങ്കനിർമാണവും ഉടൻ തുടങ്ങും. ഇതോടെ ശേഷിക്കുന്ന ഇരട്ടപ്പാത നിർമാണത്തിനുള്ള തടസ്സവും ഒഴിവാകും. റെയിൽവേയുടെ ചുമതലയിലാണ് സമാന്തര റോഡ് നിർമിച്ചത്. ടാറിങ് പൂർത്തിയായി. ഇനിയുള്ളത് റോഡിെൻറ ഇരുവശത്തും ബാരിക്കേഡ് സ്ഥാപിക്കുന്ന ജോലികളാണ്. രണ്ടാഴ്ചക്കുള്ളിൽ ഇതും പൂർത്തിയാക്കും. ജൂൺ ആദ്യം വാഹനങ്ങൾ കടത്തിവിടാനുള്ള നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അടുത്തമാസം ആദ്യം കെ.കെ. റോഡിൽ നിലവിലുള്ള മേൽപാലം പൊളിച്ച് പുതിയ പാലത്തിെൻറ നിർമാണം ആരംഭിക്കും. നേരേത്ത ഏപ്രിൽ അവസാനം ടാറിങ് പൂർത്തിയാക്കി റോഡ് തുറക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. മെറ്റൽ പാകിയെങ്കിലും നാളുകൾ കഴിഞ്ഞിട്ടും ടാറിങ് നടത്താത്തതാണ് നിർമാണം വൈകലിന് കാരണം. പുതിയ റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടുമ്പോൾ കെ.കെ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കാൻ നടപടിയെടുക്കേണ്ടി വരും. വിദ്യാലയങ്ങൾ തുറക്കുന്നതോടെ പൊതുെവ വൻ ഗതാഗതക്കുരുക്കുള്ള കഞ്ഞിക്കുഴി റോഡിൽ രാവിലെയും വൈകീട്ടും തിരക്കേറും. ഇത് കണക്കിലെടുത്താണ് പൊലീസ് ട്രാഫിക് വിഭാഗം കൂടുതൽ പൊലീസിനെ നിയോഗിക്കുന്നത് ഉൾപ്പെടെ ആലോചിക്കുന്നത്. റെയിൽപാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി പാലം നിർമിക്കുന്നതിന് മുന്നോടിയായാണ് പുതിയ റോഡ് നിർമിച്ചത്. കെ.കെ റോഡ് പൊളിക്കാതെ തുരങ്കനിർമാണം സാധ്യമല്ലാത്തതിനാൽ റെയിൽവേക്ക് ഇതു വെല്ലുവിളിയായിരുന്നു. എപ്പോഴും തിരക്കുള്ള കെ.കെ റോഡിന് സമാന്തര പാതയൊരുക്കിയ ശേഷെമ റോഡ് പൊളിക്കാൻ കഴിയുമായിരുന്നുള്ളൂ. സമാന്തര റോഡ് ടാറിങ് പൂർത്തിയായതോടെ കെ.കെ റോഡ് പൊളിച്ച് വീതികൂട്ടിയുള്ള തുരങ്ക നിർമാണം ആരംഭിക്കാം. ചങ്ങനാശ്ശേരി മുതൽ കുറുപ്പന്തറവരെയാണ് ഇപ്പോൾ റെയിൽവേ ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കാനുള്ളത്. കോട്ടയത്തെ തുരങ്ക നിർമാണമായിരുന്നു ഈ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിനു തടസ്സമായിരുന്നത്. തുരങ്കനിർമാണം കഴിയുന്നതോടെ കായംകുളം-കോട്ടയം-എറണാകുളം ഇരട്ടപ്പാത പൂർത്തീകരിക്കുന്നതിനുള്ള അവസാന കടമ്പയും കടക്കാനാവും. തിരുവനന്തപുരം-മംഗളുരൂ ഇരട്ടപ്പാത ഇതോടെ യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.