മുണ്ടക്കയം: സങ്കടപ്പുഴയൊഴുക്കി ജിനുമോനെ കർഷകഗ്രാമമായ പറത്താനം യാത്രയാക്കി. കളിച്ചുചിരിച്ചു നടന്ന ഗ്രാമീണ റോഡിലൂടെ അന്ത്യയാത്രയാകുമ്പോള്‍ ഒപ്പമുള്ളവര്‍ പൊട്ടിക്കരഞ്ഞു. ഇനിയൊരിക്കലും തിരിച്ചുവരാത്ത മൂന്നാനപ്പള്ളി വീട്ടിൽ നിശ്ചലമായി കിടന്നുള്ള ജിനുമോെൻറ യാത്രപറച്ചില്‍ ഗ്രാമത്തിെൻറ നൊമ്പരമായി. ദിണ്ഡുഗല്‍ വാഹനാപകടത്തില്‍ മരിച്ച പറത്താനം മൂന്നാനപള്ളി ജിനുമോെൻറ (28) വേര്‍പാടില്‍നിന്ന് കര്‍ഷക ഗ്രാമം മുക്തമായിട്ടില്ല. കഴിഞ്ഞ ദിവസം വൈകി മൃതദേഹം എത്തിച്ചപ്പോൾ മുതല്‍ വീട്ടിലേക്ക് ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കെൻറ പ്രധാന കര്‍മികത്വത്തില്‍ പറത്താനം വ്യാകുലമാത പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ആേൻറാ ആൻറണി എം.പി, പഞ്ചായത്ത് പ്രസിഡൻറുമാരായ ബിന്ദു രവീന്ദ്രൻ, കെ.എസ്. രാജു, ജയ ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.