വ്യാജപ്രചാരണം: ജേക്കബ് വടക്കുംചേരിക്കെതിരെ പരാതി

കോഴിക്കോട്: പേരാമ്പ്രയിലെ നിപ വൈറസ് ബാധക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കുംചേരി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണെമന്നാവശ്യപ്പെട്ട് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിലെ എസ്.എഫ്.െഎ യൂനിറ്റ് സെക്രട്ടറി െക.വി. ആദർശാണ് ആരോഗ്യമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയത്. പരാതി പൊലീസ് സൈബർസെല്ലിന് കൈമാറി. പനിമരണത്തിന് കാരണം അലോപ്പതി മരുന്നെന്നാണ് ജേക്കബ് വടക്കുംചേരി ഫേസ്ബുക്ക് ലൈവിൽ അവകാശപ്പെട്ടത്. നിപ വൈറസ് എന്ന സംഭവമില്ലെന്നും പ്രചാരണങ്ങൾ മരുന്നുമാഫിയകളുടെ കള്ളക്കളിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. കോഴിക്കോടുള്ള ത​െൻറ സംഘടനയിലെ പ്രവര്‍ത്തകര്‍ ഉടന്‍തന്നെ പേരാമ്പ്ര ഭാഗങ്ങള്‍ സന്ദര്‍ശിക്കുമെന്നും ജേക്കബ് വടക്കാഞ്ചേരി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.