മീൻവെട്ടിയ യുവതിയുടെ സ്വർണമോതിരങ്ങളുടെ നിറംമാറി

േകാട്ടയം: മീന്‍വെട്ടിയ യുവതിയുടെ സ്വർണമോതിരങ്ങളുടെ നിറം മാറി. തിങ്കളാഴ്ച രാവിലെ 11ന് പൊങ്ങന്താനത്താണ് സംഭവം. പൊങ്ങന്താനം കട്ടത്തറയില്‍ ജനിമോ​െൻറ ഭാര്യ ജെസിയുടെ രണ്ട് മോതിരത്തി​െൻറ നിറമാണ് മാറിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നഴ്‌സാണ് ജെസി. ഞായറാഴ്ച വാങ്ങിയ മത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11നാണ് മീൻ വെട്ടാനെടുത്തത്. മീൻ വെട്ടിക്കഴിഞ്ഞപ്പോഴാണ് മോതിരങ്ങളുടെ നിറം മാറിയത് ശ്രദ്ധയില്‍പെട്ടത്. ആറുവര്‍ഷം മുമ്പ് വിവാഹനാളില്‍ ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹമോതിരം ഉള്‍പ്പെടെ രണ്ട് മോതിരങ്ങളുടെ നിറമാണ് മാറിയത്. മീനില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളാകാം സ്വര്‍ണ നിറംമാറ്റത്തിന് കാരണമെന്ന് സംശയിക്കുന്നു. ആരോഗ്യ വകുപ്പിലും വാകത്താനം പൊലീസിലും വിവരം അറിയിച്ചു. ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച പരിശോധനക്കെത്തുമെന്ന് കരുതി വെട്ടിയ മീന്‍ അതേപടി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.