ഇന്ധനവില മാറിമറിയുന്നു; കോട്ടയത്ത്​ പെ​േ​ട്രാൾ വില 80ലേക്ക്​ കുതിക്കുന്നു

കോട്ടയം: ഉപഭോക്താക്കൾ അറിയാതെ പെട്രോൾ, ഡീസൽ വില മാറിമറിയുന്നു. പെട്രോൾ വില 80ലേക്ക് കുതിച്ചുയർന്നിട്ടും കാര്യമായ പ്രതിഷേധം ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. നേരേത്ത ഇന്ധനവിലയിലെ ചെറിയ വ്യത്യാസം വൻപ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്ധനവില ദിവസവും മാറുന്ന സംവിധാനം നിലവിൽവന്നശേഷം പെട്രോൾ, ഡീസൽ വിലയിലെ മാറ്റങ്ങൾ സ്ഥിരം പമ്പിൽ കയറുന്നവർക്ക് മാത്രമാണ് തിരിച്ചറിയാൻ കഴിയുക. കർണാടകത്തിലെ വോെട്ടടുപ്പിനുശേഷം തുടർച്ചയായ ഏഴാമത്തെ ദിവസമാണ് ഇന്ധനവില കൂടിയത്. ജില്ലയിലെ ഭാരത് പെട്രോളിയം, ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, റിലയൻസ് എന്നീ പമ്പുകളിൽ പെട്രോളിനും ഡീസലിനും 30 പൈസ മുതൽ 50 പൈസവരെ വർധനയുണ്ട്. ഞായറാഴ്ച കോടിമതയിലെ സപ്ലൈകോ പമ്പിൽ പെട്രോളിന് 79.39 രൂപയും ഡീസലിന് 72.44 രൂപയുമാണ് വില. എച്ച്.പി പമ്പുകളിൽ പെട്രോളിന് 79.42 രൂപയും ഡീസലിന് 72.47 രൂപയും െഎ.ഒ.സി പമ്പുകളിൽ പെട്രോളിന് 79.33 രൂപയും ഡീഡലിന് 72.29 രൂപയുമായിരുന്നു വില. ദിവസവും രണ്ട് പൈസ മുതൽ 50 പൈസവരെയുള്ള വ്യത്യാസം ഉപഭോക്താക്കൾ കാര്യമാക്കാറില്ല. നിരക്കിലെ വ്യത്യാസം ഏതാനും ദിവസങ്ങൾ കഴിയുേമ്പാൾ രൂപയിലേക്ക് മാറുേമ്പാഴാണ് പലരും വ്യത്യാസം തിരിച്ചറിയുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പെട്രോളിന് എട്ടുരൂപയുടെയും ഡീസലിന് 11 രൂപയുടെയും വർധനയാണുണ്ടായത്. ദിവസേന ഇന്ധനവിലയിൽ മാറ്റം വരുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഗുണഫലമുണ്ടാകുമെന്നായിരുന്നു എണ്ണക്കമ്പനികളുടെ അവകാശവാദം. തുടക്കത്തിൽ എണ്ണക്കമ്പനികൾ വില കുറച്ചെങ്കിലും പിന്നീട് വിലദിനംപ്രതി വർധിപ്പിക്കുന്ന സ്ഥിതിയാണ്. അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവില കുറക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല. നേരേത്ത മാസത്തിൽ രണ്ടുതവണ വില പുനർനിർണയിക്കുന്ന ഘട്ടത്തിലും അസംസ്കൃത വില ഉയർന്നാലും വിലയിൽ മാറ്റമില്ലായിരുന്നു. അന്തർദേശീയ വിപണിയിൽ ഏറ്റക്കുറച്ചിലുകളുടെ ഫലം അതത് ദിവസം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പറഞ്ഞാണ് കേന്ദ്രസർക്കാർ ദിവസവും ഇന്ധനനിരക്ക് മാറ്റമുണ്ടാകുന്ന സംവിധാനം നടപ്പാക്കിയത്. കഴിഞ്ഞ ജൂലൈ മുതൽ ആരംഭിച്ച സംവിധാനത്തോടെ കാര്യങ്ങൾ പൂർണമായും തകിടം മറിഞ്ഞു. ആേഗാളവിപണിയിൽ അസംസ്കൃത എണ്ണക്ക് ബാരലിന് വിലകൂടിയതിനാൽ ഇനിയും വർധനയുണ്ടാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. വരുംദിവസങ്ങളിൽ രണ്ട് മുതൽ നാലുരൂപയുടെ വ്യത്യാസമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കോട്ടയത്തെ ഇന്ധനവില ദിവസം പെട്രോൾ ഡീസൽ മേയ്14 77.90 70.92 മേയ്15 78.05 71.15 മേയ്16 78.21 71.37 മേയ്17 78.44 71.61 മേയ്18 78.74 71.92 മേയ് 19 79.05 72.17 മേയ് 20 79.39 72.44
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.