​പരിപാടികൾ ഇന്ന്​

തൊമ്മൻകുത്ത് ക്ഷീര സഹകരണ സംഘം: കർഷക പരിശീലന പരിപാടി ഉദ്ഘാടനം -രാവിലെ 9.30 കാരിക്കോട് അങ്കാളമ്മ ഭഗവതി ക്ഷേത്രം: ആണ്ടുകലശവും പ്രശ്നപരിഹാര ക്രിയകളും -രാവിലെ 7.00 വ്യാജ രസീത് നിർമിച്ച കരാറുകാരൻ അറസ്റ്റിൽ പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിൽ കരാർ ലഭിക്കാൻ വ്യാജ രസീത് നിർമിച്ച കരാറുകാരൻ അറസ്റ്റിൽ. സെക്യൂരിറ്റി െഡപ്പോസിറ്റ് തുക അടച്ചതി​െൻറ ബാങ്ക്, ട്രഷറി രസീതാണ് നിർമിച്ചത്. ഏലപ്പാറ ഹെലിബേറിയ സ്വദേശി അനിൽകുമാറിനെയാണ് (39) പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുലക്ഷം, 50,000 എന്നീ തുകകൾക്കുള്ള രസീതുകളാണ് നിർമിച്ചത്. ഇയാളുടെ വീട്ടിൽനിന്ന് രസീത് നിർമിച്ച പ്രിൻറർ, സീൽ എന്നിവ കണ്ടെടുത്തു. വണ്ടിപ്പെരിയാർ ചെങ്കരയിലെ കുടിവെള്ള പദ്ധതിക്ക് കരാർ ലഭിച്ച ഇയാൾ നൽകിയ രസീതിൽ സംശയം തോന്നിയ ബ്ലോക്ക് പഞ്ചായത്തിലെ എൽ.എസ്.ജി.ഡി വിഭാഗത്തിലെ എക്സിക്യൂട്ടിവ് എൻജിനീയർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. ടാർ മിക്സിങ് പ്ലാൻറ്: ഗ്രാമസഭയിൽ ബഹളവും ബഹിഷ്കരണവും നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിൽ ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയം ഗ്രാമസഭയിൽ ഉന്നയിക്കണമെന്ന വീട്ടമ്മമാരുടെ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് ഗ്രാമസഭ ഒച്ചപ്പാടിലും ബഹളത്തിലും ബഹിഷ്കരണത്തിലും കലാശിച്ചു. കരുണാപുരം പഞ്ചായത്തിലെ പോത്തിൻകണ്ടം നിരപ്പേൽകടയിൽ ടാർ മിക്സിങ് പ്ലാൻറ് സ്ഥാപിക്കാൻ അനുമതി നൽകിയ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തെ തുടർന്ന് പ്ലാൻറ് വരുന്ന 14ാം വാർഡ് ഗ്രാമസഭയിലാണ് കടുത്ത വാക്കേറ്റവും ബഹിഷ്കരണവുമുണ്ടായത്. അജണ്ടയിലില്ലാത്ത വിഷയം ചർച്ച ചെയ്യാനാകില്ലെന്നതായിരുന്നു പ്രസിഡൻറി​െൻറയും വാർഡ് അംഗത്തി​െൻറയും നിലപാട്. ഇതിനിെട പ്ലാൻറിനെ എതിർത്ത് സംസാരിക്കാൻ ശ്രമിച്ച വനിതകളെ മദ്യപിച്ചെത്തിയ ചിലർ അവഹേളിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ജനങ്ങൾക്ക് ദോഷംവരുന്ന തീരുമാനത്തിന് കൂട്ടുനിൽക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പിന്നീട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.