ഇറക്കുമതിയിൽ വൻ വർധന ^റബർ ബോർഡ് ചെയർമാൻ

ഇറക്കുമതിയിൽ വൻ വർധന -റബർ ബോർഡ് ചെയർമാൻ കോട്ടയം: പ്രകൃതിദത്ത റബറി​െൻറ ഇറക്കുമതി വർധിച്ചതായി റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. എം.കെ. ഷൺമുഖ സുന്ദരം. മുൻ വർഷത്തെ അപേക്ഷിച്ച് 2017-18ൽ ഇറക്കുമതിയിൽ 10.1 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. എറണാകുളത്ത് നടന്ന റബർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതി 469,433 ടണ്ണിലെത്തിയിരിക്കുകയാണ്. റബർ വിലയുമായി ബന്ധപ്പെട്ട് ഉണ്ടായ സാഹചര്യങ്ങൾ, ഉപഭോഗത്തിലുണ്ടായ വർധന, ഉൽപാദനത്തിലുണ്ടായ കുറവ് എന്നിവയാണ് ഇറക്കുമതി വർധിക്കാൻ കാരണം. പ്രകൃതിദത്ത റബർ ഉപഭോഗത്തിൽ 6.4 ശതമാനം വർധനയുണ്ടായി. 2016-17ൽ 1044,075 ടൺ ആയിരുന്ന പ്രകൃതിദത്ത റബറി​െൻറ ഉപഭോഗം 2017-18ൽ 1110,660 ടണ്ണായി വർധിച്ചു. പ്രകൃതിദത്ത റബറി​െൻറ 2017-18ലെ ഉൽപാദനം 694,000 ടണ്ണാണ്. 0.4 ശതമാനത്തി​െൻറ വർധന. റബറുൽപാദനത്തിൽ മുൻ വർഷത്തേക്കാൾ 4.4 ശതമാനം വളർച്ച മാത്രമാണുണ്ടായത്. 2018-19 സാമ്പത്തിക വർഷം റബറുൽപാദനം 5.2 ശതമാനം വർധിച്ച് 730,000 ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. 2017-18ലെ റബർ കയറ്റുമതി 5069 ടണ്ണായിരുന്നു. റബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ഹ്രസ്വകാല പരിഹാരങ്ങളും ദീർഘകാല നയങ്ങളും ശിപാർശ ചെയ്യാൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം കേരള, ത്രിപുര ചീഫ് സെക്രട്ടറിമാരെ ചെയർമാനും കോചെയർമാനുമാക്കി ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്. ചാമ്പ്യൻ േപ്രാജക്ട് ഇംപ്ലിമ​െൻറിങ് ഏജൻസി എന്ന അംഗീകാരം റബർ ബോർഡിന് ലഭിച്ചു. കൂടാതെ റബർ സ്കിൽ ഡെവലപ്മ​െൻറ് കൗൺസിൽ ഏറ്റവും മികച്ച െട്രയിനിങ് പാർട്ണറായി ബോർഡിനെ െതരഞ്ഞെടുത്തതായും ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.