പടം KTD1 soiji mukkattukunnel ചങ്ങനാശ്ശേരി: കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സോജി മുക്കാട്ടുകുന്നേൽ (46) നിര്യാതനായി. മുക്കാട്ടുകുന്നേൽ പരേതനായ ജോൺ ജോസഫിെൻറ (കുട്ടപ്പി) മകനാണ്. മാതാവ്: റോസമ്മ. ഭാര്യ: ആനിക്കാട് ഇളമ്പള്ളി ഇരുപ്പക്കാട്ട് കുടുംബാംഗം ആശ (മാടപ്പള്ളി സഹകരണ ബാങ്ക്). മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ, യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന വൈസ് പ്രസിഡൻറ്, കോട്ടയം ജില്ല മുൻ വൈസ് പ്രസിഡൻറ്, ചങ്ങനാശ്ശേരി നിയോജകമണ്ഡലം മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോസഫ് ജോൺ, ഷാനി ജോൺ. മുൻ ഉടുമ്പൻചോല എം.എൽ.എയും കേരള കോൺഗ്രസ് എം സംസ്ഥാന ട്രഷററുമായ തോമസ് ജോസഫ് പിതൃസഹോദരനാണ്. സംസ്കാരം വെള്ളിയാഴ്ച 10ന് കുറുമ്പനാടം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.