ഭവനം ഫൗണ്ടേഷൻ കേരള പദ്ധതി യാഥാർഥ്യമായില്ല; പഞ്ചായത്ത്​ ​പ്രഖ്യാപനം നടപ്പായേക്കില്ല

അടിമാലി: തൊഴിൽ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരള, അടിമാലി മച്ചിപ്ലാവിൽ പണികഴിപ്പിച്ച ഫ്ലാറ്റ് സമുച്ചയം ലൈഫ് ഭവന പദ്ധതി പ്രകാരം വിതരണം ചെയ്യുമെന്ന പഞ്ചായത്ത് പ്രഖ്യാപനം നടപ്പാകാൻ സാധ്യത മങ്ങി. അഞ്ചുലക്ഷം രൂപക്ക് ഫ്ലാറ്റ് കൈമാറാൻ ഭവനം ഫൗണ്ടേഷന് നിയമപരമായി സാധിക്കില്ല. പഞ്ചായത്തിനാണെങ്കിൽ ഈ തുകയിൽ കൂടുതൽ മുടക്കാനും സാധിക്കില്ല. ഇതാണ് പഞ്ചായത്തി​െൻറ ലൈഫ് ഭവന പദ്ധതിക്ക് തടസ്സം. ജനനി പദ്ധതിയുടെ ഭാഗമായാണ് ഭവനം ഫൗണ്ടേഷൻ ഇവിടെ ഫ്ലാറ്റ് നിർമിച്ചിട്ടുള്ളത്. 400 ചതുരശ്ര അടിയുള്ള 216 അപ്പാർട്മ​െൻറുകളാണ് ഈ സമുച്ചയത്തിലുള്ളത്. രണ്ട് ബെഡ് റൂം, സ്വീകരണമുറി, അടുക്കള, ടോയ്ലറ്റ് എന്നിവയാണ് ഒരു ഫ്ലാറ്റിൽ. കൂടാതെ അഗ്നി സുരക്ഷ സംവിധാനം, മലിനജലം ശുചീകരിക്കാനുള്ള സംവിധാനം. വാഹന പാർക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ഫ്ലാറ്റിന് 10 ലക്ഷത്തിലേറെ നിർമാണച്ചെലവ് ഫൗണ്ടേഷന് വന്നിട്ടുണ്ട്. ഒന്നര ഏക്കർ സ്ഥലത്ത് 23 കോടിയിലാണ് നിർമാണം പൂർത്തീകരിച്ചത്. തൊഴിലാളികൾക്ക് നൽകുന്ന പദ്ധതിക്കായാണ് ഭവനം ഫൗണ്ടേഷൻ ഫ്ലാറ്റ് സമുച്ചയം പണിതത്. എന്നാൽ, ഈ ഫ്ലാറ്റ് സമുച്ചയം പഞ്ചായത്ത് ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും 21 വാർഡുകളിൽ ഗ്രാമസഭ ചേരുകയും ഗുണഭോക്താക്കളെ പഞ്ചായത്ത് കണ്ടെത്തുകയും ചെയ്തു. ഇവരുടെ വിപുല യോഗം ഫ്ലാറ്റ് സമുച്ചയത്തിൽ വിളിച്ചുചേർത്ത പഞ്ചായത്ത് ഫ്ലാറ്റ് കൈമാറുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, നടപടിക്രമം പൂർത്തിയാക്കാതെയായിരുന്നു പഞ്ചായത്ത് തിടുക്കത്തിൽ ഗുണഭോക്താക്കളുടെ യോഗം വിളിച്ചത്. ഇടുങ്ങിയ മുറികളാണെങ്കിലും സ്വന്തമായി താമസ സ്ഥലമാകുമെന്ന പ്രതീക്ഷയിൽ വാങ്ങാൻ ഗുണഭോക്താക്കളും ഒരുക്കമായിരുന്നു. ഇപ്പോൾ ഭവനം ഫൗണ്ടേഷനിൽനിന്ന് ലഭിക്കുന്ന വിവരപ്രകാരം പഞ്ചായത്തിന് ഈ ഫ്ലാറ്റ് കൈമാറാൻ സാധ്യതയില്ലെന്നാണ്. ഇതുസംബന്ധിച്ച് സർക്കാർ തീരുമാനം ഉണ്ടായാലേ പദ്ധതി നടപ്പാക്കാൻ പറ്റൂ. അടിമാലി പഞ്ചായത്ത് മുടിപ്പാറച്ചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യം ഫ്ലാറ്റ് പണിയാൻ പദ്ധതിയിട്ടിരുന്നത്. ഇതി​െൻറ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പഞ്ചായത്ത് ഭവനം ഫൗണ്ടേഷൻ ഫ്ലാറ്റ് സമുച്ചയത്തിന് പിന്നാലെ പോയത്. ഫലത്തിൽ രണ്ട് പദ്ധതികളും അനിശ്ചിതാവസ്ഥയിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതോടെ ഗുണഭോക്താക്കൾ ആശങ്കയിലാണ്. TDL7 flat മച്ചിപ്ലാവിലെ ഫ്ലാറ്റ് സമുച്ചയം അപ്രോച്ച് റോഡ് ഇല്ലാതെ മാരിയിൽ കടവ് പാലം തൊടുപുഴ: മാരിയിൽ കടവ് പാലം നിർമിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡി​െൻറ കാര്യം അനിശ്ചിതത്വത്തിൽ. മാരിയിൽ കടവിൽനിന്ന് കാഞ്ഞിരമറ്റത്തേക്ക്‌ എളുപ്പമെത്താൻ സഹായിക്കുന്ന പാലത്തി​െൻറ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനവും നടത്തിയതാണ്. എന്നാൽ, പാലത്തിൽനിന്നുള്ള അപ്രോച്ച് റോഡി​െൻറ കാര്യത്തിൽ സർക്കാറും സ്ഥല ഉടമകളും തമ്മിൽ ധാരണയിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഒമ്പത് സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് അപ്രോച്ച് റോഡ് പൂർത്തീകരിക്കാൻ ആവശ്യമായുള്ളത്. സ്ഥലം വിട്ടുനൽകാൻ ഇവർ തയാറാണെങ്കിലും ശരിയായ വില നൽകാൻ സർക്കാർ തയാറാകാത്തതാണ് പ്രശ്‌നമെന്ന് നാട്ടുകാർ പറയുന്നു. 2013ൽ ആരംഭിച്ച പാലത്തി​െൻറ നിർമാണ പദ്ധതികൾ നീണ്ടുപോയതിനെത്തുടർന്ന് നിരവധി പരാതി അധികാരികൾക്ക് നാട്ടുകാർ നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ കലക്ടറുടെ നേതൃത്വത്തിൽ പി.ജെ. ജോസഫ് എം.എൽ.എയും സ്ഥല ഉടമകളും ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥലത്തിന് സർക്കാർ നൽകുന്ന വിലയെക്കുറിച്ചോ പണം എന്നു നൽകാൻ കഴിയുമെന്നതിനെക്കുറിച്ചോ ധാരണയിലെത്താൻ സാധിച്ചില്ല. ഇതോടെ അഞ്ചരക്കോടി രൂപ അനുവദിച്ച് നിർമിച്ച പാലം അനാഥമായി കിടക്കുകയാണ്. തൊടുപുഴയിൽനിന്ന് കാഞ്ഞിരമറ്റത്തേക്ക് എത്തണമങ്കിൽ നിലവിൽ മൂപ്പിൽ കടവ് പാലം കടന്ന് ഒന്നര കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാൽ, മാരിയിൽ കടവിലെ അപ്രോച്ച് റോഡ് പൂർത്തിയായാൽ അര കിലോ മീറ്ററിൽ താഴെ സഞ്ചരിച്ചാൽ കാഞ്ഞിരമറ്റത്തേക്ക് എത്താൻ സാധിക്കും. അപ്രോച്ച് റോഡ് കാത്തിരമറ്റം പഴയ റോഡിലേക്ക് സന്ധിക്കുന്നതിനൊപ്പം ഇവിടെനിന്ന് മുതലിയാർമഠം വഴി കാരിക്കോടിന് പുതിയ അപ്രോച്ച് റോഡ് നിർമിക്കാനുള്ള തീരുമാനവും ഏറെ ഗുണകരമാണ്. കാരിക്കോട് അപ്രോച്ച് റോഡ് പൂർത്തിയായാൽ കാരിക്കോട്, മങ്ങാട്ടുകവല ഭാഗത്തുനിന്നുള്ള നഗരത്തിലെ തിരക്കിൽപെടാതെ എളുപ്പം കാഞ്ഞിരമറ്റം വഴി ഈരാറ്റുപേറ്റ, മൂലമറ്റം, പാലാ ഭാഗങ്ങളിലേക്ക് പോകാൻ സാധിക്കും. കൂടാതെ കാഞ്ഞിരമറ്റം ക്ഷേത്രദർശനത്തിന് കീരികോട്, തെക്കുംഭാഗം, അഞ്ചിരി, ഇടവെട്ടി ഭാഗത്തുനിന്ന് വരുന്നവർക്കും പാലം പണി പൂർത്തിയായാൽ എളുപ്പം എത്താൻ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.