കോഴിവില കുതിച്ചുയരുന്നു; വർധന കിലോക്ക് 50-60 രൂപവരെ കോട്ടയം: കോഴിവില കുതിച്ചുയരുന്നു. വിലവർധനക്ക് സാഹചര്യമൊന്നും ഇപ്പോൾ ഇല്ലാതിരിെക്ക എന്തുകൊണ്ട് വിലവർധിച്ചു എന്നതിനെക്കുറിച്ച് കച്ചവടക്കാർക്കും നിശ്ചയമില്ല. കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ ചൊവ്വാഴ്ച ഒരുകിലോ കോഴിയുടെ വില 135-140 രൂപവരെയാണ്. വിലവർധന നിലവിൽ വന്നിട്ട് ദിവസങ്ങളായെന്നും ഒറ്റയടിക്ക് കൂടിയത് 50-60രൂപവരെയാണെന്നും കച്ചവടക്കാർ പറയുന്നു. റമദാൻ ആരംഭിക്കാനിരിക്കെ വില ഇനിയും ഉയരുമെന്ന സൂചനയുമുണ്ട്. മുമ്പും മുന്നറിയിപ്പില്ലാതെ ഇത്തരത്തിൽ കോഴിവില വർധിപ്പിച്ചിരുെന്നന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലും കർണാടകയിലും ചൂട് കൂടിയതോടെ കർഷകർ ഫാമുകളിൽ വൻതോതിൽ ഉൽപാദനം കുറച്ചതാണ് ഇപ്പോഴത്തെ വർധനക്ക് കാരണമെന്ന് പറയുന്നു. കേരളത്തിലേക്കുള്ള കോഴിവരവും കുറഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പുവരെ 80-85 രൂപയായിരുന്നത് കുത്തനെ ഉയർന്നത് ഹോട്ടലുകളെയും പ്രതിസന്ധിയിലാക്കുന്നു. കോഴിവില വർധിച്ചതിനാൽ ഹോട്ടലുകളിലും വില വർധിപ്പിക്കാനുള്ള നീക്കമുണ്ട്. ചിക്കൻ ഇനങ്ങൾക്ക് പലയിടത്തും ഇതിനകം വിലവർധിപ്പിച്ചു. കേരളത്തിൽ വില റെക്കോഡിലെത്തിയെങ്കിലും കോഴി ഉൽപാദനം നടത്തുന്ന വിവിധ സംസ്ഥാനങ്ങളിൽ 90-100 രൂപവരെയാണ് ചൊവ്വാഴ്ചത്തെ വില. ആഘോഷവേളകളിെലല്ലാം കോഴിയടക്കം മിക്ക ഇറച്ചികൾക്കും വിലവർധിപ്പിക്കുന്നത് പതിവാണ്. വില എത്ര വർധിപ്പിച്ചാലും ഇവിടെ ചെലവാകുമെന്ന് ഇടനിലക്കാർ പറയുന്നു. ഫാമുകളിൽനിന്ന് വിലകുറച്ചെടുക്കുന്ന കോഴിക്ക് ഇടനിലക്കാർ മൊത്തക്കച്ചവടക്കാരുമായി ചേർന്ന് വില ഉയർത്തുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബീഫിന് 320 രൂപയാണ് ചിലയിടങ്ങളിൽ. മത്സ്യവിലയും കുതിച്ചുയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.