മുട്ടം: . തുടങ്ങനാട് വിച്ചാട്ടുകവലയിൽ ഇലവുങ്കൽ (പെരുമ്പാറ) പി.ജെ. ആഗസ്തിയുടെ (ബേബി) വീടാണ് പൂർണമായി കത്തിനശിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അടുക്കളയിലെ ചിമ്മിനിയിൽ ഉണക്കാനിട്ട റബർ ഷീറ്റിന് തീപിടിച്ച് ആളിപ്പടർന്നതാകാമെന്നാണ് നിഗമനം. അടുക്കളഭാഗത്തുനിന്ന് തീ പടരുന്നത് കണ്ട് ബേബിയും ഭാര്യ പ്രസല്യയും അലറിവിളിച്ച് പുറത്തേക്ക് ഓടി. അയൽവാസികൾ ഓടി എത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായി. തുടർന്ന് തൊടുപുഴയിൽനിന്ന് അഗ്നിരക്ഷ സേനയും മുട്ടം പൊലീസും എത്തിയാണ് തീയണച്ചത്. ഒരു വാഹനത്തിലെ വെള്ളം മുഴുവൻ ഉപയോഗിച്ചിട്ടും തീ നിയന്ത്രണവിധേയമായില്ല. തുടർന്ന് കിണറ്റിൽനിന്ന് വെള്ളം കോരിയൊഴിച്ചു. പിന്നീട് ഫയർ എൻിജൻ സമീപത്തെ തോട്ടിൽനിന്ന് വെള്ളം കൊണ്ടുവന്ന് തീയണക്കുകയായിരുന്നു. തൊടുപുഴ സ്റ്റേഷനിൽ ഒരു ഫയർ എൻജിൻ മാത്രമാണുള്ളത്. അറയും നിരയുമുള്ള വീടിെൻറ സീലിങ് തടികൊണ്ടുള്ളതാണ്. തടികൾക്ക് തീപിടിച്ചതാണ് അണക്കൽ ഏറെ ദുഷ്‌കരമാക്കിയത്. കീർത്തിസ്തംഭം പ്രതിഷ്ഠ വാർഷികം ഇന്നും നാളെയും കട്ടപ്പന: നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ കീർത്തിസ്തംഭത്തിെൻറ പ്രതിഷ്ഠ വാർഷികം െചാവ്വാഴ്ചയും ബുധനാഴ്ചനും ആഘോഷിക്കും. രാവിലെ 5.30ന് ഗുരുദേവ സുപ്രഭാതം, ആറുമുതൽ വിശേഷാൽ ഗുരുപൂജ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശം, പഞ്ചഗവ്യം, മൃത്യുഞ്ജയഹോമം, ഗുരുകൃതികളുടെ പാരായണം, വിശേഷാൽ ഗുരുപൂജ, വൈകീട്ട് ആറുമുതൽ സമൂഹപ്രാർഥന, മഹാസുദർശനഹോമം, വിശേഷാൽ ദീപാരാധന. ക്ഷേത്ര ചടങ്ങുകൾക്ക് കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ കുമാരൻ തന്ത്രികൾ കാർമികത്വം വഹിക്കുമെന്ന് യൂനിയൻ പ്രസിഡൻറ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.