പാലാ: പാലാ-പൊൻകുന്നം ഹൈവേയിലെ പൈക ടൗണിലും വിളക്കുംമരുത് ജങ്ഷന് സമീപവുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. പൈക പാറേക്കാട്ട് കപ്പിലുമാക്കൽ ജോർജ് ജോസഫ് (ജോർജുകുട്ടി -57), പൂവരണി വിളക്കുംമരുത് ചാലുവള്ളിൽ (ഓലിക്കൽ) പ്രദീപ് (42) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഒാടെ പൈക ടൗണിലുണ്ടായ അപകടത്തിലാണ് ജോർജ് ജോസഫ് മരിച്ചത്. റോഡിെൻറ വശംചേർന്ന് നടന്നുപോകുകയായിരുന്ന അദ്ദേഹത്തെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജോർജിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ബൈക്കോടിച്ച പൈക സ്വദേശി സുദേവൻ സാരമായി പരിക്കുകളോടെ ചികിത്സയിലാണ്. ഭാര്യ: ചെങ്ങളം പുൽത്തകിടിയേൽ കുടുംബാംഗം ലൗലി. മക്കൾ: ഡോ. ജോസിൻ, ജസിൻ, ജസ്റ്റിൻ. മരുമകൾ: ഡോ. സംഗീത. വളർത്തുകോഴിക്കുഞ്ഞുങ്ങളുടെ ഹോൾസെയിൽ വ്യാപാരം നടത്തുകയായിരുന്നു ജോർജുകുട്ടി. സംസ്കാരം പിന്നീട്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ പാലാക്കാട്ടുനിന്ന് വിളക്കുംമരുതിലേക്ക് വരുമ്പോൾ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ റിഫ്ലക്ടർ പോസ്റ്റിലും മരത്തിലും ഇടിച്ചാണ് പ്രദീപ് മരിച്ചത്. ബൈക്കിെൻറ പിന്നിലിരുന്ന യാത്ര ചെയ്യുകയായിരുന്നു. ബൈക്കോടിച്ചിരുന്ന പൂവരണി വിളക്കുംമരുത് കുളിരുപ്ലാക്കൽ സുരേഷിനെ (42) പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ പ്രദീപിെന രക്ഷിക്കാനായില്ല. മരപ്പണിക്കാരനാണ്. ഭാര്യ: അമയന്നൂർ തെങ്ങനാൽ കുടുംബാഗം സന്ധ്യ. മക്കൾ: നന്ദു പ്രദീപ്, ശ്രീനന്ദു പ്രദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.