സുപ്രീംകോടതി ജഡ്​ജിയെ നീക്കൽ: പരസ്യ പ്രസ്​താവന വിലക്കണമെന്ന്​ ഹരജി

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് പാർലമ​െൻറ് അംഗങ്ങളെ വിലക്കണമെന്ന ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റി. ഹരജിയിൽ അടിയന്തരവാദം കേൾക്കേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സഭയിൽ നോട്ടീസ് നൽകാതെ അത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് അംഗങ്ങളെ രാജ്യസഭ നിയമങ്ങൾ തടയുന്നുെണ്ടന്ന് േകാടതി നിരീക്ഷിച്ചു. തങ്ങൾ ഇക്കാര്യത്തിൽ മാർഗനിർദേശം പുറപ്പെടുവിക്കുന്നില്ല. പാർലമ​െൻറിന് പുറത്ത് ഇത്തരം ചർച്ചകൾ നടത്താമോ എന്നതാണ് വിഷയമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സർക്കാരേതര സംഘടനയുടെ ഹരജിയിലാണ് കോടതി പരിഗണിച്ചത്. പാർലമ​െൻറ് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും സുപ്രീംകോടതി ജഡ്ജിയെ നീക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യ പ്രസ്താവനകളുടെ രേഖയും ഹരജിക്കാർ ഹാജരാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.