പുതുപ്പള്ളി: പുതുപ്പള്ളിയുടെ പാരമ്പര്യം വിളിച്ചോതി വെച്ചൂട്ട് നേർച്ചസദ്യ. ഭക്തിനിർഭര അന്തരീക്ഷത്തിൽ പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഗീവർഗീസ് സഹദയുടെ തിരുനാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട് നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ഒമ്പതിനു ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ ഒമ്പതിന്മേൽ കുർബാനക്കുശേഷമാണു വെച്ചൂട്ട് നേർച്ചസദ്യ നടന്നത്. ഇതോടനുബന്ധിച്ചു കുട്ടികൾക്ക് ആദ്യ ചോറൂട്ടും നടന്നു. വൈകുന്നേരം അപ്പവും കോഴിയിറച്ചിയും നേർച്ചവിതരണവും നടന്നു. ഇതോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.