സി.ജി. വാസുദേവന്‍ നായര്‍: വിടപറഞ്ഞത് കോട്ടയത്തി​െൻറ സാംസ്​കാരിക പ്രതീകം

കോട്ടയം: കോട്ടയത്തിന്‌ അക്ഷരനഗരി പദവി നേടിക്കൊടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച വ്യക്തിയായിരുന്നു സി.ജി. വാസുദേവന്‍ നായര്‍. നഗരത്തി​െൻറ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സീജി എന്ന രണ്ടക്ഷരത്തി​െൻറ നിറസാന്നിധ്യമുണ്ടായിരുന്നു. തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹം മരണംവരെ ആ ആദര്‍ശത്തില്‍ ഉറച്ചുനിന്ന് ഖദറി​െൻറ വെണ്‍മയും പരിശുദ്ധിയും നിലനിര്‍ത്തി. അധികാരത്തിനോ സ്ഥാനമാനത്തിനോവേണ്ടി ഒരിക്കലും അത്‌ ദുരുപയോഗം ചെയ്‌തില്ല. ഗ്രന്ഥശാല പ്രവര്‍ത്തകന്‍ എന്ന നിലയിലാണ്‌ ഏറെ ശ്രദ്ധേയനായത്‌. ഗ്രന്ഥശാല സംഘം സംസ്ഥാന എക്‌സിക്യൂട്ടിവ്‌ അംഗം, ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം, കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി എന്നീ നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കോട്ടയം നഗരം സമ്പൂര്‍ണ സാക്ഷര നഗരമാക്കുന്നതില്‍ വിലപ്പെട്ട പ്രവര്‍ത്തനമാണ്‌ അദ്ദേഹം കാഴ്‌്‌ചെവച്ചത്‌. മദ്യവർജന പ്രസ്ഥാനത്തിലും പ്രചാരകനായിരുന്നു. കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി സമാരകം, കോടിമത എന്‍.എസ്‌.എസ്‌‌ കരയോഗം എന്നിവയുടെ പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു. ദർശന അന്താരാഷ്ട്ര പുസ്‌തകോത്സവത്തി​െൻറ തുടക്കംമുതല്‍ സംഘാടകസമിതിയിലുണ്ടായിരുന്നു. തികഞ്ഞ വാഗ്മിയും സംഘാടകനുമായിരുന്ന സീജിയുടെ വിയോഗം കോട്ടയത്തെ പൊതുരംഗത്തിന്‌ തീരാനഷ്ടമാണ്‌. ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും -മന്ത്രി കടകംപള്ളി മുണ്ടക്കയം: സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ പഞ്ചാലിമേട്ടിൽ ടൂറിസം വകുപ്പ് നടത്തിയ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങൾ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുന്നതിനാൽ ടൂറിസത്തിന് കേരളത്തിൽ സാധ്യതയേറുകയാണന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വികസനത്തിലൂടെ പ്രദേശവാസികൾക്ക് തൊഴിലും സാമ്പത്തിക ഉന്നതിയും ലഭ്യമാക്കാനുള്ള ടൂറിസം നയം സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. വിദേശ യുവതി കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും ടൂറിസ്റ്റുകളോട് അസഹിഷ്ണുതയോടെ പെരുമാറാതിരിക്കാൻ പ്രദേശവാസികൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇ.എസ്. ബിജിമോൾ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജോയിസ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലിസിയാമ്മ ജോസ്, പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ബിനു, വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ, ജില്ല പഞ്ചായത്ത് അംഗം മോളി െഡാമിനിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാമോൾ സുബാഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.