പിണറായി സര്‍ക്കാറിേൻറത് ഇരട്ട നീതി -വി.കെ. ഇബ്രാഹിംകുഞ്ഞ് കോട്ടയം: പിണറായി സര്‍ക്കാര്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും മുസ്ലിംകൾ ഉൾപ്പെടെയുള്ളവര്‍ക്ക് നീതി ലഭിക്കുന്നിെല്ലന്നും വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. മുസ്‌ലിംലീഗ് ജില്ല ദ്വിദിന നേതൃക്യാമ്പിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും ബി.ജെ.പിയുമായി ചങ്ങാത്തത്തിലാണ് സി.പി.എം. ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് തുടര്‍ച്ചയായി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ആർ.എസ്.എസ് എന്ത് തീരുമാനിച്ചാലും നടക്കുന്ന രീതിയിലേക്ക് പൊലീസും സർക്കാറും മാറി. ഈ അവിശുദ്ധബന്ധം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ രാഷ്ട്രീയത്തിെൻറ വര്‍ത്തമാനം' വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി ക്ലാസെടുത്തു. സമാപനസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് അസീസ് ബഡായില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എം.എ. ഷുക്കൂര്‍, ഹാജി പി.എം. ഷരീഫ്, ജില്ല ജന. സെക്രട്ടറി റഫീഖ് മണിമല, ട്രഷറര്‍ കെ.എം. ഹസന്‍ലാല്‍ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എന്‍. മുഹമ്മദ് സിയ ക്യാമ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുണ്ടക്കയം സഹ. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ മുണ്ടക്കയം: വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് മുണ്ടക്കയം സഹ. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. ജൂണ്‍ 20ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിെൻറ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കേണ്ട സമയപരിധി ശനിയാഴ്ചയായിരുന്നു. ബാങ്ക് ഹെഡ് ഒാഫിസ് ഉള്‍പ്പെടെ അഞ്ച് ശാഖകളിലെ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തുമെന്നായിരുന്നു ചട്ടം. എന്നാല്‍, ഇതുവരെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ജനപക്ഷം നേതാക്കള്‍ പട്ടിക ആവശ്യപ്പെട്ട് പ്രധാന ശാഖയിലെത്തിയെങ്കിലും പ്രസിദ്ധീകരിച്ചിെല്ലന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഇവര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കുമെന്നും ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മുണ്ടക്കയം സഹകരണ ബാങ്കില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണന്ന്്്് ഇലക്ടറല്‍ ഓഫിസറും അസി. രജിസ്ട്രാറുമായ എസ്. ജയശ്രീയും അറിയിച്ചു. അഞ്ചിന് രാവിലെ 11ന് പ്രസിദ്ധീകരിക്കേണ്ട പട്ടിക തെൻറയടുത്ത് ഉച്ചക്ക്് രണ്ടിനാണ് ബാങ്ക്്് സെക്രട്ടറി എത്തിച്ചത്. തിങ്കളാഴ്ചയും ഇതുമായി എത്തിയെങ്കിലും താന്‍ ഒപ്പുവെക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല ചട്ടലംഘനമായതിനാല്‍ അസാധ്യമാണെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ ഇനി തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവുണ്ടാകുന്നതുവരെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയിെല്ലന്നും അവര്‍ പറഞ്ഞു. അടുത്തയിടെ ബാങ്കില്‍ സാമ്പത്തികക്രമക്കേടിെൻറ പേരില്‍ പിരിച്ചുവിട്ട സെക്രട്ടറിയടക്കമുള്ള മൂന്ന് ജീവനക്കാരെ കമ്മിറ്റിയുടെ അനുമതിയില്ലാതെ തിരിച്ചെടുത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുണ്ടക്കയം സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ അഴിമതികൾ ബോർഡ് അംഗങ്ങൾ ഹൈകോടതിയിൽ പരാതികൾ നൽകിയിരിക്കെ, വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാതെ രഹസ്യമായി െതരഞ്ഞെടുപ്പ് നടത്താനുള്ള ബാങ്ക് സമിതിയുടെ നീക്കത്തിനെതിരെ സമരം നടത്താൻ സി.പി.എം തീരുമാനിച്ചതായി ലോക്കൽ സെക്രട്ടറി സി.വി. അനിൽകുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.