ഏകജാലക പ്രവേശനം: ഫോക്കസ്​ പോയൻറ്​ ഇന്ന്​

കോട്ടയം: പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് കീഴിലുള്ള ഫോക്കസ് പോയൻറ് ചൊവ്വാഴ്ച രാവിലെ 10ന് ഭരണങ്ങാനം സ​െൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഭരണങ്ങാനം പഞ്ചായത്ത്് പ്രസിഡൻറ് എ.ആർ. നാരായണൻ നായർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, മാനേജർ ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, പി.ടി.എ പ്രസിഡൻറ് ജോസ് തയ്യിൽ എന്നിവർ സംസാരിക്കും. കരിയർ വിദഗ്ധൻ ജോബി സെബാസ്റ്റ്യൻ നയിക്കുന്ന ക്ലാസുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: കെ.എം. ഫൗസിയ ബീവി (9495688957), മിനി ദാസ്(9446859975). പ്രാവട്ടം-കല്ലറ റോഡിൽ ഗതാഗതം നിരോധിച്ചു കോട്ടയം: പ്രാവട്ടം ജങ്ഷൻ മുതൽ കല്ലറ ജങ്ഷൻവരെ ടാറിങ്ങും പുനരുദ്ധാരണവും നടക്കുന്നതിനാൽ ഇതുവഴി ഗതാഗതം ചൊവ്വാഴ്ച മുതൽ നിരോധിച്ചതായി എൻ.എച്ച് സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ അറിയിച്ചു. കല്ലറയിൽനിന്ന് പ്രാവട്ടം-കോട്ടയം വഴി പോകേണ്ട വാഹനങ്ങൾ കല്ലറ കുറുപ്പന്തറ, മാഞ്ഞൂർ സൗത്ത് വഴി സി.കെ. കവലയിൽനിന്ന് തിരിഞ്ഞ് മനക്കത്താഴത്ത് പാലംവഴി ഒാണംതുരുത്ത് എൽ.പി സ്കൂൾ ജങ്ഷനിൽനിന്ന് തിരിഞ്ഞ് പ്രാവട്ടം ജങ്ഷനിൽ എത്തണം. പ്രാവട്ടത്തുനിന്ന് കല്ലറക്ക് പോകേണ്ട വാഹനങ്ങളും ഇൗവഴിയിലൂടെ സഞ്ചരിക്കണം. മാലിന്യസംസ്‌കരണത്തിന് 'ബയോപോട്ടു'മായി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് കോട്ടയം: മാലിന്യസംസ്‌കരണത്തിന് പുതിയ മാതൃകയുമായി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്. ഇതിനായുള്ള ബയോപോട്ട് (ജൈവ സംസ്‌കരണ ഭരണി) എല്ലാവീടുകളിലും എത്തിക്കും. ശുചിത്വ പൂഞ്ഞാര്‍ സുന്ദരപൂഞ്ഞാര്‍' പദ്ധതിയുടെ ഭാഗമായാണ് മാലിന്യനിർമാർജനത്തിന് ബദല്‍ സംവിധാനമൊരുക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളിൽ പൈപ്പ് കമ്പോസ്റ്റിങ് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് (ബയോപോട്ട്) കൊണ്ടുവരുന്നത്. പ്രത്യേക കളിമണ്‍ ഭരണികള്‍ തട്ടുകളായി അടുക്കിയതാണ് ഇത്. ഒരു ബയോപോട്ട് കമ്പോസ്റ്റിങ് യൂനിറ്റില്‍ രണ്ട് കിലോയിലധികം ജൈവമാലിന്യം സംസ്‌കരിക്കാം. ഇതിലെ കമ്പോസ്റ്റ് പിന്നീട് വളമായി ഉപയോഗിക്കാം. പദ്ധതിയുടെ തുടക്കത്തില്‍ 2800 വീടുകളിലാണ് ബയോപോട്ടുകള്‍ സ്ഥാപിക്കുന്നത്. സബ്‌സിഡി ഉള്‍പ്പെടെ 90 രൂപ നിരക്കിലാണ് വിതരണം. ശുചിത്വമിഷനാണ് 80 ശതമാനം പദ്ധതി തുക വിനിയോഗിക്കുന്നത്. പഞ്ചായത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉല്‍പാദനവും വിതരണവും നിരോധിച്ചിരുന്നു. ഹരിതകര്‍മസേന മാസത്തില്‍ ഒരുതവണ വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കും. വ്യാപാരസ്ഥാപനങ്ങളിൽനിന്ന് 50 രൂപയും വീടുകളിൽനിന്ന് 30 രൂപയുമാണ് ഇൗടാക്കുന്നത്. പ്ലാസ്റ്റിക് നിരോധന ഭാഗമായി പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾ, അംഗൻവാടികൾ, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റീല്‍ പാത്രങ്ങള്‍, തുണിസഞ്ചികള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.